Quantcast

മക്ക ഹറം പള്ളിയിൽ വിശ്വാസിക്ക് ഹൃദയാഘാതം; പള്ളിയിലെ മെഡിക്കൽ ഉപകരണങ്ങൾ സഹായകരമായി

രോഗിയെ ഹറമിനടുത്തുള്ള അജിയാദ് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും, ഹൃദയാഘാതം ഉണ്ടെന്ന് കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സക്കായി കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. രോഗി ഇപ്പോൾ സുഖംപ്രാപിച്ച് വരുന്നതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    29 Jan 2022 3:32 PM GMT

മക്ക ഹറം പള്ളിയിൽ വിശ്വാസിക്ക് ഹൃദയാഘാതം; പള്ളിയിലെ മെഡിക്കൽ ഉപകരണങ്ങൾ സഹായകരമായി
X

മക്കയിലെ ഹറം പള്ളിയിൽ ജുമുഅ നമസ്‌കാരത്തിനെത്തിയ വിശ്വാസിക്ക് ഹൃദയാഘാതം. ഹറമിൽ സ്ഥാപിച്ചിട്ടുള്ള മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ രക്ഷിക്കാനായി. ഒന്നര മാസം മുമ്പാണ് ഹറം പള്ളിയിൽ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിച്ചത്.

ജുമുഅ നമസ്‌കാരത്തിനെത്തിയ 40 വയസ്സുള്ള വിശ്വാസിക്ക് നെഞ്ച് വേദനയും ശ്വാസ തടസ്സവും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ മക്ക റെഡ് ക്രസന്റ് വിഭാഗം സ്ഥലത്തെത്തി. ഹറം പള്ളിയിൽ സ്ഥാപിച്ചിട്ടുള്ള കാർഡിയോപൾമണോളജി ഉപകരണത്തിന്റെ സഹായത്തോടെ പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് രോഗിയെ ഹറമിനടുത്തുള്ള അജിയാദ് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും, ഹൃദയാഘാതം ഉണ്ടെന്ന് കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സക്കായി കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. രോഗി ഇപ്പോൾ സുഖംപ്രാപിച്ച് വരുന്നതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

ഹറമിലെത്തുന്ന വിശ്വാസികൾക്ക് ഹൃദയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുണ്ടായാൽ അടിയന്തിര ചികിത്സ നൽകുന്നതിനായി ഒന്നര മാസം മുമ്പാണ് ഹറമിനകത്ത് ഹൃദയ ശ്വാസകോശ പുനരുജ്ജീവന ഉപകരണങ്ങൾ സ്ഥാപിച്ചത്. ഹജ്ജ് വേളയിൽ തീർഥാടർക്ക് ഇത്തരം ആരോഗ്യ പ്രയാസങ്ങളുണ്ടായാൽ അടിയന്തിര ചികിത്സ ലഭ്യമാക്കാനായി പുണ്യസ്ഥലങ്ങളിലും ഇത്തരം ഉപകരണങ്ങൾ സ്ഥാപിക്കുന്നുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ നൂറുകണക്കിന് പേർ ഇതിനോടകം പരിശീലനം പൂർത്തിയാക്കിയതായി റെഡ് ക്രസന്റ് വിഭാഗം അറിയിച്ചു.


TAGS :

Next Story