പ്രാഥമികാരോഗ്യ മേഖലയില്‍ മികച്ച സംവിധാനങ്ങള്‍ ഒരുക്കും: ഖത്തര്‍ ആരോഗ്യമന്ത്രി
തിരക്കേറിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്നും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ആരോഗ്യമന്ത്രി പറഞ്ഞു
ദോഹ: പ്രാഥമികാരോഗ്യ മേഖലയില്‍ മികച്ച സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി. തിരക്കേറിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്നും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഉം അല്‍ സനീമില്‍ പുതിയ പിഎച്ച്സിസി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഖത്തര്‍ ആരോഗ്യ മന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സമഗ്രമായിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതായി തിരക്കേറിയ മേഖലകളിലെ പി.എച്ച്.സി.സികള്‍ വികസിപ്പിക്കും. കൂടുതല്‍ സെന്‍ററുകള്‍ തുറക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. ഉം അല്‍ സനീമിലെ പുതിയ സെന്ററോടെ ഖത്തറില്‍ പിഎച്ച്സിസികളുടെ എണ്ണം 30 ആയി. പുതിയ സെന്‍ററിലും ഞായര്‍ മുതല്‍ വ്യാഴം വരെ എല്ലാവിധ ആരോഗ്യസേവനങ്ങളും ലഭ്യമാണ്.
രാവിലെ 7 മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തന സമയം. ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഭിന്നശേഷിക്കാരെ കൂടി പരിഗണിച്ചാവും രൂപകല്‍പ്പനയെന്നും മന്ത്രി വ്യക്തമാക്കി.
Adjust Story Font
16