Quantcast

ലോകകപ്പ് നടത്തിപ്പിന്റെ അവസാന ട്രയലായി ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍

പരിപാടിക്കായി ഏറ്റവും മികച്ച സൗണ്ട് സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    27 Oct 2022 7:25 PM GMT

ലോകകപ്പ് നടത്തിപ്പിന്റെ അവസാന ട്രയലായി ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍
X

ലോകകപ്പ് മത്സര നടത്തിപ്പിന്റെ അവസാന ട്രയലാണ് ലുസൈലിലെ ബോളിവുഡ് ഫെസ്റ്റിവലെന്ന് സംഘാടകര്‍. ഏറ്റവും ‌മികച്ച സൗണ്ട് സംവിധാനങ്ങള്‍ ആണ് ഒരുക്കുന്നത്. ലോകകപ്പ് സമയത്തിന് സമാനമായിരിക്കും വേദിയിലേയും പുറത്തെയും സംവിധാനങ്ങളെന്നും ഖത്തര്‍ ടൂറിസവും സുപ്രീംകമ്മിറ്റിയും വ്യക്തമാക്കി.

ഖത്തര്‍ ടൂറിസം സംഘടിപ്പിക്കുന്ന ദര്‍ബ് ലുസൈല്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് നവംബര്‍ നാലിന് ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍ നടത്തുന്നത്. സുനിധി ചൌഹന്‍, സലിം- സുലൈമാന്‍, റഹത് ഫത്തേ അലിഖാന്‍ തുടങ്ങി വലിയ താരനിരയാണ് സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുമായെത്തുന്നത്.

പരിപാടിക്കായി ഏറ്റവും മികച്ച സൗണ്ട് സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ലോകകപ്പിന് തൊട്ടുമുമ്പ് നടക്കുന്ന ഏറ്റവും സുപ്രധാന പരിപാടിയെന്ന നിലയ്ക്ക് ലോകകപ്പ് മത്സരങ്ങള്‍ നടക്കുമ്പോള്‍ ഉള്ളതിന് സമാനമായ സൗകര്യങ്ങളാകും വേദിയില്‍ ഏര്‍പ്പെടുത്തുക.

ഫിഫ അനുവദിക്കുന്ന ഭക്ഷണ- പാനീയങ്ങള്‍ വേദിയില്‍ ലഭ്യമാകും. യാത്രയും മെട്രോ സര്‍വീസുമെല്ലാം ലോകകപ്പിന്റെ ട്രയല്‍ റണ്ണാകും. ലുസൈല്‍ സൂപ്പര്‍ കപ്പിന് ശേഷം ക്രൗഡ് മാനേജ് മെന്റ് ഒരിക്കല്‍ കൂടി പരിശോധിക്കാനുള്ള അവസരമായാണ് സംഘാടകര്‍ പരിപാടിയെ കാണുന്നത്.

ഏഴ് മണിക്ക് നടക്കുന്ന പരിപാടിക്ക് ലോകകപ്പിലേതെന്നത് പോലെ മൂന്ന് മണിക്കൂര്‍ മുമ്പ്, അതായത് നാലു മണിക്ക് ഗേറ്റ് ഓപ്പണ്‍ ചെയ്യും. ടിക്കറ്റുകള്‍ ഫിഫ വെബ്സൈറ്റില്‍ ലഭ്യമാണ്. ഹയാ കാര്‍ഡുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ലോകകപ്പ് മത്സരങ്ങള്‍ക്ക് ഉദ്ദേശിക്കുന്നത് പോലെ ഹയാ കാര്‍ഡും ടിക്കറ്റും പരിശോധിച്ച ശേഷമാകും വേദിയിലേക്ക് പ്രവേശമെന്നും സംഘാടകര്‍ വ്യക്തമാക്കി.

TAGS :

Next Story