മീഡിയവണ്‍ ഡ്രീം ജേര്‍ണിയിൽ നിങ്ങളുടെ ടിക്കറ്റ് ഇപ്പോള്‍ തന്നെ ഉറപ്പാക്കൂ
ടൂറിസം കേന്ദ്രങ്ങളിലെ സന്ദര്‍ശനത്തിനൊപ്പം ഇവിടങ്ങളിലെ ഗ്രാമീണ ജീവിതവും ഭക്ഷണവുമെല്ലാം അടുത്തറിഞ്ഞാകും യാത്ര
ദോഹ: ഖത്തറില്‍ നിന്നും മീഡിയവണ്‍ ഒരുക്കുന്ന മധ്യേഷ്യന്‍ യാത്ര ഡ്രീം ജേര്‍ണിയുടെ സീറ്റ് ബുക്കിങ് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. സെപ്തംബര്‍ 14 നാണ് യാത്ര തുടങ്ങുന്നത്.
കസാകിസ്താന്‍ ടൂറിസവുമായി സഹകരിച്ചാണ് മീഡിയ വണ്‍ ഖത്തറില്‍ നിന്നും ഏഴ് ദിവസത്തെ യാത്ര സംഘടിപ്പിക്കുന്നത്. മധ്യേഷ്യന്‍ രാജ്യങ്ങളായ കസാകിസ്താന്റെയും കിര്‍ഗിസ്ഥാന്റെയും പ്രകൃതിയും സംസ്കാരവും ആസ്വദിച്ചും അനുഭവിച്ചുമുള്ള യാത്രയാണ് അക്ബര്‍ ഹോളിഡേയ്സിന്റെ സഹായത്തോടെ ഒരുക്കിയിരിക്കുന്നത്.
ടൂറിസം കേന്ദ്രങ്ങളിലെ സന്ദര്‍ശനത്തിനൊപ്പം ഇവിടങ്ങളിലെ ഗ്രാമീണ ജീവിതവും ഭക്ഷണവുമെല്ലാം അടുത്തറിഞ്ഞാകും യാത്ര. സെപ്തംബര്‍ 14ന് തുടങ്ങുന്ന ഡ്രീം ജേര്‍ണി 21 നാണ് പൂര്‍ത്തിയാകുന്നത്. ഖത്തര്‍ പ്രവാസികള്‍ക്കൊപ്പം ഇതര ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്കും നാട്ടിലുള്ളവര്‍ക്കും യാത്രയുടെ ഭാഗമാകാം. മീഡിയവണ്‍ ഡ്രീം ജേര്‍ണിയിൽ നിങ്ങളുടെ ടിക്കറ്റ് ഇപ്പോള്‍ തന്നെ ഉറപ്പാക്കാനായി +974 77991719, 31357221 നമ്പറിൽ വിളിക്കു.
Adjust Story Font
16