Quantcast

വാഹനാപകടങ്ങൾ ഏറുന്നു; അപകടങ്ങളില്‍ 95 ശതമാനവും മൊബൈല്‍ ഉപയോഗം മൂലം

2020നെ അപേക്ഷിച്ച് 2021ല്‍ റോഡപകടങ്ങള്‍ 19 ശതമാനം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-12-11 20:23:34.0

Published:

11 Dec 2022 6:39 PM GMT

വാഹനാപകടങ്ങൾ ഏറുന്നു; അപകടങ്ങളില്‍ 95 ശതമാനവും മൊബൈല്‍ ഉപയോഗം മൂലം
X

യു.എ.ഇയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വാഹനാപകടങ്ങളില്‍ 95 ശതമാനവും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതുമൂലം സംഭവിച്ചതാണെന്ന് ആഭ്യന്തര മന്ത്രാലയം. റെഡ് ലൈറ്റ് അവഗണിച്ച് പോവുന്ന ഒരു വാഹനം കാറിനെ ഇടിച്ചു തെറിപ്പിക്കുന്ന അപകടത്തിന്‍റെ വീഡിയോ ദൃശ്യം പങ്കുവെച്ചാണ് പൊലിസ് ഇതിന്‍റെ ഗൗരവം വ്യക്തമാക്കിയത്. ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് അപകടത്തിന്​ കാരണമെന്ന് പൊലീസ് പോലീസ് പുറത്തു വിട്ട വീഡിയോയിൽ വ്യക്തമാണ്.

2020നെ അപേക്ഷിച്ച് 2021ല്‍ റോഡപകടങ്ങള്‍ 19 ശതമാനം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2020ല്‍ 2931 അപകടങ്ങള്‍ നടന്നപ്പോള്‍ 2021ല്‍ ഇത് 3488 ആയി വര്‍ധിച്ചു. 2020ല്‍ അപകടങ്ങളില്‍ 256 പേര്‍ മരിക്കുകയും 2437 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2021ല്‍ 381 അപകടമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2620 പേര്‍ക്ക് പരിക്കേറ്റു. അശ്രദ്ധമായ ഡ്രൈവിങ്ങിന് 800 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്‍റും ചുമത്തുമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേ സമയം, ഗതാഗത നിയമ ലംഘനങ്ങളും അപകടങ്ങളും ഒഴിവാക്കാന്‍ കര്‍ശനമായ നടപടികള്‍ അബൂദബി പൊലിസ് സ്വീകരിച്ചു വരികയാണ്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനുമാത്രം ഈ വര്‍ഷം ആറുമാസത്തിനിടെ 1.05ലക്ഷം പേര്‍ക്കാണ് പിഴ ചുമത്തിയത്. 800 ദിര്‍ഹവും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്‍റുമാണ് ശിക്ഷ. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ അബൂദബിയിലെ റോഡുകളില്‍ സ്മാര്‍ട്ട് പട്രോള്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള ഈ പട്രോള്‍ നിയമലംഘനം കണ്ടെത്തുകയും ഡ്രൈവര്‍മാര്‍ക്ക് എസ്.എം.എസ് മുഖേന ഇതുസംബന്ധിച്ച അറിയിപ്പ് കൈമാറുകയും ചെയ്യും.

TAGS :

Next Story