Quantcast

ഒമാനിലെ സ്വദേശി സ്‌കൂളുകളില്‍ നാളെ മുതല്‍ ക്ലാസുകള്‍ ആരംഭിക്കും

1204 സ്‌കൂളുകളിലായി 7.02 ലക്ഷം വിദ്യാര്‍ഥികളാണ് സ്‌കൂളുകളില്‍ തിരിച്ചെത്തുക. ഇതില്‍ 1191 സ്‌കൂളുകള്‍ ബേസിക്ക് എജ്യുക്കേഷേന്റതും 13 എണ്ണം പോസ്റ്റ് ബേസിക്ക് എജ്യുക്കേഷേന്റതുമാണ്.

MediaOne Logo

Web Desk

  • Published:

    18 Sep 2021 5:45 PM GMT

ഒമാനിലെ സ്വദേശി സ്‌കൂളുകളില്‍ നാളെ മുതല്‍ ക്ലാസുകള്‍ ആരംഭിക്കും
X

നീണ്ട 18 മാസത്തെ ഇടവേളക്ക് ശേഷം ഒമാനിലെ സ്വദേശി സ്‌കൂളുകളില്‍ നാളെ മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ഇന്ത്യന്‍ സ്‌കൂളുകള്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ തുറക്കുമെന്നും ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. 12നും 17നുമിടയില്‍ പ്രായമുള്ള രണ്ട് വാക്‌സിനും സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും മാത്രമായിരിക്കും ഒമാനിലെ സ്വദേശി സ്‌കൂളുകളിലേക്കും പ്രവേശനം.

1204 സ്‌കൂളുകളിലായി 7.02 ലക്ഷം വിദ്യാര്‍ഥികളാണ് സ്‌കൂളുകളില്‍ തിരിച്ചെത്തുക. ഇതില്‍ 1191 സ്‌കൂളുകള്‍ ബേസിക്ക് എജ്യുക്കേഷേന്റതും 13 എണ്ണം പോസ്റ്റ് ബേസിക്ക് എജ്യുക്കേഷേന്റതുമാണ്. ഇന്ത്യന്‍ സ്‌കൂളുകള്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ തുറക്കുമെന്നും ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. 12 വയസിന് മുകളില്‍ പ്രായമുള്ള വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമായിരിക്കും ഇന്ത്യന്‍ സ്‌കൂളുകളില്‍ പ്രവേശനമുണ്ടാവുക.

ഘട്ടം ഘട്ടമായിട്ടാകും ക്ലാസുകള്‍ പുനരാരംഭിക്കുകയെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ശിവകുമാര്‍ മാണിക്ക്യം പറഞ്ഞു. രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ കാമ്പസില്‍ പ്രവേശിക്കാന്‍ വാക്‌സിന്‍ നിബന്ധന ബാധകമായിരിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സമഗ്രമായ പ്രവര്‍ത്തന മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ക്ലാസുകള്‍ ആരംഭിക്കുകയെന്നും ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

TAGS :

Next Story