Quantcast

യു.എൻ കാലാവസ്ഥ ഉച്ചകോടിയെ നരേന്ദ്ര മോദി ഇന്ന്​ അഭിസംബോധന ചെയ്യും

മോദിക്കു പുറമെ ലോകത്തി​ന്‍റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന്​ രാഷ്​ട്രനേതാക്കളും സമ്മേളനത്തിനായി ദുബൈയിൽ എത്തി

MediaOne Logo

Web Desk

  • Published:

    1 Dec 2023 8:05 AM GMT

COP28 UN Climate Summit
X

നരേന്ദ്ര മോദി

ദുബൈ: യു.എൻ കാലാവസ്ഥ ഉച്ചകോടിയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്​ അഭിസംബോധന ചെയ്യും. മോദിക്കു പുറമെ ലോകത്തി​ന്‍റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന്​ രാഷ്​ട്രനേതാക്കളും സമ്മേളനത്തിനായി ദുബൈയിൽ എത്തി. പാരീസ്​ ഉടമ്പടി ലക്ഷ്യങ്ങൾ നടപ്പാക്കാൻ വിസമ്മതിക്കുന്നത്​ ഗുരുതര പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന്​ ആഗോള പരിസ്ഥിതി കൂട്ടായ്മകൾ മുന്നറിയിപ്പ്​ നൽകി.

ദുബൈ എക്സ്​പോ സിറ്റിയിൽ ​ഇന്നലെയാണ്​ കോപ്പ്​ 28 ഉച്ചകോടിക്ക്​ തുടക്കം കുറിച്ചത്​. ഇന്നു മുതൽ അടുത്ത 3 ദിവസങ്ങളിലായി വിവിധ ലോകനേതാക്കൾ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. ഇന്നലെ രാത്രി ദുബൈ മക്തൂം വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രധാനമന്ത്രി മോദിയെ യു.എ.ഇ ആഭ്യന്തരമന്ത്രിശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. ഇന്ന് കോപ് 28 ഉച്ചകോടിയുടെ വിവിധ സെഷനുകളിൽ മോദി പങ്കെടുക്കും . കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ നേരിടാൻ വിവിധ രാജ്യങ്ങളുമായി ഇന്ത്യ കരാറിൽ ഒപ്പുവെക്കും. വൈകീട്ടോടെ മോദി ഇന്ത്യയിലേക്ക് മടങ്ങും.

കാലാവസ്ഥ വ്യതിയാനത്തിനെതിരായ മുന്നേറ്റത്തിൽ നിർണായകമെന്ന്​ കരുതുന്ന 'നാശനഷ്ട നിധിയിലേക്ക്​ വിവിധ രാജ്യങ്ങൾ വൻതുക അനുവദിച്ചു. കാലാവസ്ഥാ വ്യതിയാനത്തി​ന്‍റെ ഇരകളാകുന്ന വികസ്വര രാജ്യങ്ങൾക്ക്​ സമ്പന്ന രാജ്യങ്ങളുടെ സഹായം ലഭ്യമാക്കുന്നതാണ്​ നിധി. ​ 100 ദശലക്ഷം ഡോളറാണ്​ നിധിയിലേക്ക്​ യു.എ.ഇ നൽകുക. അമേരിക്ക, യു.കെ, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും വിഹിതം പ്രഖ്യപിച്ചു.ഡിസംബർ 12വരെ ഉച്ചകോടി നീണ്ടുനിൽക്കും. ഫോസിൽ ഇന്ധന ഉപയോഗം കുറക്കുന്നത്​ സംബന്ധിച്ച ചർച്ചകളും​ ഉച്ചകോടിയുടെ ഭാഗമായി നടക്കും.

TAGS :

Next Story