Quantcast

സൗദിയില്‍ സൈബര്‍ സെക്യൂരിറ്റി കാമ്പയിന് തുടക്കം

നാഷണല്‍ സൈബര്‍ സക്യൂരിറ്റി അതോറിറ്റിയാണ് സുരക്ഷാ ബോധവല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-10-02 18:53:14.0

Published:

2 Oct 2023 6:50 PM GMT

സൗദിയില്‍ സൈബര്‍ സെക്യൂരിറ്റി കാമ്പയിന് തുടക്കം
X

റിയാദ്: സൗദി അറേബ്യ സൈബര്‍ സുരക്ഷാ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. നാഷണല്‍ സൈബര്‍ സക്യൂരിറ്റി അതോറിറ്റിയാണ് സുരക്ഷാ ബോധവല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങളെയും ലക്ഷ്യമിട്ടാണ് കാമ്പയിന്‍.

ജനസമൂഹത്തിലെ എല്ലാവിഭാഗങ്ങളെയും ലക്ഷ്യമിട്ടാണ് കാമ്പയിന്‍. സൈബര്‍ സുരക്ഷയെ കുറിച്ച് അവബോധം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. സൈബര്‍ സുരക്ഷയുടെ പ്രാധാന്യവും നിര്‍വചനവും, പുതുക്കിയ സൈബര്‍ അപകടസാധ്യകള്‍, സോഷ്യല്‍ എഞ്ചിനിയറിംഗ്, ഇലക്ട്രോണിക് ഫിഷിംഗ് രീതികള്‍ എന്നിവ കാമ്പയിനില്‍ പ്രത്യേകം ബോധവല്‍ക്കരിക്കും. രാജ്യത്തെ എല്ലാ പ്രായക്കാര്‍ക്കിടയിലും സൈബര്‍ സുരക്ഷാ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് കൂടി കാമ്പയിന്‍ ലക്ഷ്യമിടുന്നുണ്ട്.

ഫീല്‍ഡ് ഇവന്റുകള്‍, മൊബൈല്‍ എക്‌സിബിഷനുകള്‍, ബോധവല്‍ക്കരണ സന്ദേശങ്ങളും കിറ്റുകളുടെയും വിതരണം എന്നിവ കാമ്പയിന്‍ കാലയളവില്‍ നിര്‍വ്വഹിക്കും.

TAGS :

Next Story