Quantcast

തൊഴിലാളികളുടെ വിരമിക്കൽ ആനുകൂല്യത്തിന് ബദൽ സംവിധാനവുമായി ദുബൈ

'എൻഡ്​ ഓഫ് ​സർവീസ്​ ബെനിഫിറ്റ്'​എന്ന പേരിലാണ് ​പുതിയ സംവിധാനം ഒരുങ്ങുന്നത്

MediaOne Logo

Web Desk

  • Updated:

    2023-09-04 18:21:06.0

Published:

4 Sep 2023 6:18 PM GMT

Dubai, workers retirement benefits, latest gulf news, ദുബായ്, തൊഴിലാളികളുടെ വിരമിക്കൽ ആനുകൂല്യങ്ങൾ, ഏറ്റവും പുതിയ ഗൾഫ് വാർത്തകൾ
X

ദുബൈ: സർവിസ്​കാലാവധി പൂർത്തിയാക്കി പിരിഞ്ഞുപോകുന്ന തൊഴിലാളികൾക്ക്​ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്ന ബദൽ നിക്ഷേപ പദ്ധതിയുമായി യു.എ.ഇ. എൻഡ്​ ഓഫ് ​സർവീസ്​ ബെനിഫിറ്റ്'​ എന്ന പേരിലാണ്​പുതിയ സംവിധാനം ഒരുങ്ങുന്നത്. സ്വകാര്യ മേഖലയിലേയും ഫ്രീസോണുകളിലേയും സ്ഥാപനങ്ങളിലെ ജീവനക്കാരാണ്​ പദ്ധതിയുടെ ഗുണഭോക്​താക്കൾ.

യു.എ.ഇ വൈസ്​പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​മുഹമ്മദ്​ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ്​തീരുമാനം.​​​ കാലാവധി പൂർത്തിയാക്കി പിരിഞ്ഞുപോകുന്ന ജീവനക്കാർക്ക്​ സർവിസ്​ ആനുകൂല്യം ഉറപ്പുവരുത്താൻ സ്വകാര്യ മേഖലയിലെ കമ്പനികൾ പ്ര​ത്യേക സമ്പാദ്യ, നിക്ഷേപ ഫണ്ടുകൾക്ക്​ രൂപം നൽകണം.

തൊഴിൽ മന്ത്രാലയത്തിന്‍റെ പങ്കാളിത്തത്തോടെ സെക്യൂരിറ്റി ആൻഡ്​ കമ്മോഡിറ്റി അതോറിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും ഈ ഫണ്ടുകളുടെ വിനിയോഗം. തൊഴിലാളികളുടെസമ്പാദ്യങ്ങൾ സംരക്ഷിക്കുകയും അവരുടെ നിക്ഷേപം സുരക്ഷിതമാണെന്ന്​​ഉറപ്പുവരുത്തുകയുമാണ്​ പദ്ധതിയുടെ ലക്ഷ്യം. അതേസമയം ​സമ്പാദ്യ,നിക്ഷേപ ഫണ്ട്​ പദ്ധതിയിൽ അംഗമാകണോ എന്നത് സ്ഥാപനങ്ങൾക്ക്​ സ്വന്തം നിലക്ക്​ തീരുമാനിക്കാം​. പൊതുമേഖല, സർക്കാർ സ്ഥാപനങ്ങൾക്കും പദ്ധതിയിൽ അംഗമാകാമെന്ന് ശൈഖ്​ മുഹമ്മദ്​ പറഞ്ഞു.

TAGS :

Next Story