ഉടമകളുടെ വിവരം കൈമാറിയില്ല; ദുബൈയിൽ 148 കമ്പനികൾക്ക് പിഴ
ഓൺലൈൻ ആയി തന്നെ ഈ വിവരങ്ങൾ കൈമാറാൻ സൗകര്യവും ഏർപ്പെടുത്തിയിരുന്നു
ലാഭം കൈപ്പറ്റുന്ന ഉടമകളുടെ വിവരം കൈമാറാതിരുന്ന 148 കമ്പനികൾക്ക് ദുബൈ കനത്ത പിഴ ചുമത്തി. 15,000 ദിർഹം അഥവാ മൂന്ന് ലക്ഷത്തോളം രൂപ കമ്പനികൾ പിഴയടക്കണം.
ദുബൈയിൽ രജിസ്റ്റർ ചെയ്ത ഓരോ കമ്പനിയുടെയും ലാഭം കൈപ്പറ്റുന്ന ഉടമകളുടെ വിവരം രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞ മെയ് 30 വരെയാണ് ദുബൈ സാമ്പത്തിക വികസനവകുപ്പ് സമയം അനുവദിച്ചിരുന്നത്. ഓൺലൈൻ ആയി തന്നെ ഈ വിവരങ്ങൾ കൈമാറാൻ സൗകര്യവും ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും വീഴ്ച വരുത്തിയ 148 സ്ഥാപനങ്ങൾക്കാണ് സാമ്പത്തിക വകുപ്പിന്‍റെ ഉപഭോക്തൃ സംരക്ഷണ വിഭാഗം കനത്ത പിഴ ചുമത്തിയത്. യു.എ.ഇയിലെ എല്ലാ എമിറേറ്റിലും സ്ഥാപനങ്ങളുടെ ലാഭം പറ്റുന്നവരുടെ വിവരം ശേഖരിക്കാൻ യു.എ.ഇ മന്ത്രിസഭയാണ് കഴിഞ്ഞ വർഷം ഉത്തരവിട്ടത്.
Next Story
Adjust Story Font
16