ഗ്ലോബൽ വില്ലേജ് പുതിയ സീസണ് തുടക്കം; ആദ്യദിനം ഒഴുകിയെത്തിയത് ആയിരങ്ങൾ
ഒട്ടേറെ പുതുമകൾ നിറഞ്ഞതാണ് പുതിയ സീസൺ.
ദുബൈ ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസണ് മികച്ച തുടക്കം. ഏപ്രിൽ വരെ ആറു മാസത്തിലേറെ നീളുന്ന ഗ്ലോബൽ വില്ലേജ് സീസൺ തേടി നിത്യവും ആയിരങ്ങളാണ് വന്നുചേരുന്നത്. നവംബർ, ഡിസംബർ മാസങ്ങളിലെ സഞ്ചാരികളുട ഒഴുക്ക് മുൻനിർത്തി വിപുലമായ ക്രമീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്.
ഒട്ടേറെ പുതുമകൾ നിറഞ്ഞതാണ് പുതിയ സീസൺ. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വൻ സന്ദർശക തിരക്കാണ് ഗ്ലോബൽ വില്ലേജിൽ അനുഭവപ്പെടുന്നത്. ഏറ്റവും ചുരുങ്ങിയ ചെലവിൽ മികച്ച വിനോദം ആസ്വദിക്കാൻ മറ്റൊരു കേന്ദ്രം ദുബൈയിൽ വേറെയില്ല. അതുകൊണ്ടുതന്നെ മലയാളികൾ ഉൾപ്പെടെ നിത്യവും ആയിരക്കണക്കിനാളുകളാണ് ആഗോള ഗ്രാമത്തിലേക്ക് എത്തുന്നത്.
വരും ദിവസങ്ങളിൽ വൻതോതിൽ സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ വ്യക്തമാക്കി. പ്രധാന സ്റ്റേജിൽ നിരവധി പരിപാടികളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. വിവിധ സേവനങ്ങൾ ഒരുക്കുന്ന ഗ്ലോബൽ വില്ലേജിലെ വ്യാപാര സ്ഥാപനങ്ങളും ഏജൻസികളും പുതിയ സീസണിൽ ഏറെ പ്രതീക്ഷയിലാണ്.
ലോകകപ്പും മറ്റ് അനുകൂല സാഹചര്യങ്ങളും യൂറോപ്പ് ഉൾപ്പെടെ ലോക രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് പ്രവാഹം ശക്തമാക്കിയതും ഗ്ലോബൽ വില്ലേജിന് തുണയായി മാറുകയാണ്.
Adjust Story Font
16