Quantcast

ഇ സ്‌കൂട്ടറുകൾ വ്യാപകമാക്കാൻ ദുബൈ; പത്ത് മേഖലയിൽ കൂടി ഇ സ്‌കൂട്ടർ ലഭ്യമാക്കും

ജുമൈറ ലേക് ടവർ, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊലെവാദ്, ഇൻറർനാഷനൽ സിറ്റി, അൽ റിഗ്ഗ, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, പാം ജുമൈറ, സിറ്റി വാക് എന്നീ ഭാഗങ്ങളിലാണ് 2022 ആദ്യത്തിൽ സൗകര്യം ഏർപെടുത്തുക.

MediaOne Logo

Web Desk

  • Published:

    11 Dec 2021 4:47 PM GMT

ഇ സ്‌കൂട്ടറുകൾ വ്യാപകമാക്കാൻ ദുബൈ; പത്ത് മേഖലയിൽ കൂടി ഇ സ്‌കൂട്ടർ ലഭ്യമാക്കും
X

ദുബൈ നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ട ഇ സ്‌കൂട്ടർ സംവിധാനം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു. 2022 ആദ്യത്തിൽ പത്ത് മേഖലകളിൽ കൂടി ഈ സ്‌കൂട്ടറുകൾ സൗകര്യമൊരുക്കും. പിന്നീട് 23 മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കും. ദുബൈ നഗരത്തിൽ ചെറുയാത്രകൾക്ക് ഇ സ്‌കൂട്ടറുകൾ ജനപ്രീതി നേടുകയാണ്. ഇ സ്‌കൂട്ടർ ഉപയോഗം പ്രോത്‌സാഹിപ്പിക്കാൻ പൊതുസ്ഥലങ്ങളിൽ ഇത് വാടകക്ക് ലഭിക്കുന്ന സംവിധാനവും അവക്കായി കൂടുതൽ ട്രാക്കുകളുമാണ് ആർടിഎ ഒരുക്കുന്നത്.

ജുമൈറ ലേക് ടവർ, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊലെവാദ്, ഇൻറർനാഷനൽ സിറ്റി, അൽ റിഗ്ഗ, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, പാം ജുമൈറ, സിറ്റി വാക് എന്നീ ഭാഗങ്ങളിലാണ് 2022 ആദ്യത്തിൽ സൗകര്യം ഏർപെടുത്തുക. ഖിസൈസ്, മൻഖൂൽ, കറാമ എന്നീ ഭാഗങ്ങളിലെ സുരക്ഷിതമായ റോഡുകളിലൂടെയും ഇ സ്‌കൂട്ടർ അനുവദിക്കും. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പരീക്ഷണാടിസ്ഥാനത്തിൽ നഗരത്തിൽ ഇ സ്‌കൂട്ടറുകൾ ആരംഭിച്ചത്. ഇത് വിജയകരമായിരുന്നു. അഞ്ച് മേഖലകളിലായി നടന്ന ട്രയൽ റണ്ണിൽ കഴിഞ്ഞ സെപ്റ്റംബർ വരെ 50 ലക്ഷം ട്രിപ്പുകളാണ് ഇ സ്‌കൂട്ടറുകൾ നടത്തിയത്. ഉപഭോക്താക്കളുടെ സംതൃപ്തി 82 ശതമാനമാണെന്നും കണക്കാക്കി. താമസമേഖലയിലേക്ക് കൂടുതൽ ഇ സ്‌കൂട്ടർ ട്രാക്കുകൾ വ്യാപിപ്പിക്കാനും ആർടിഎ തീരുമാനിച്ചു. അതേസമയം, പണി പൂർത്തിയാകാത്ത ട്രാക്കുകളിലൂടെ ഇ സ്‌കൂട്ടറുകൾ ഓടിക്കരുെതന്ന് ആർടിഎ നിർദേശം നൽകി.

TAGS :

Next Story