Quantcast

ഒമാനൊഴികെയുള്ള എല്ലാ ഗൾഫ്​ രാജ്യങ്ങളിലും ചെറിയ പെരുന്നാൾ തിങ്കളാഴ്ച

ഒമാനിൽ ഒരു ദിവസം വൈകിയാണ് നോമ്പു തുടങ്ങിയത്. അതുകൊണ്ടു തന്നെ ഒമാനിലെ പെരുന്നാൾ സംബന്ധിച്ച തീരുമാനം വന്നിട്ടില്ല.

MediaOne Logo

Web Desk

  • Updated:

    2022-04-30 19:00:33.0

Published:

30 April 2022 4:35 PM GMT

ഒമാനൊഴികെയുള്ള എല്ലാ ഗൾഫ്​ രാജ്യങ്ങളിലും ചെറിയ പെരുന്നാൾ തിങ്കളാഴ്ച
X

ഒമാനൊഴികെയുള്ള എല്ലാ ഗൾഫ്​ രാജ്യങ്ങളിലും ചെറിയ പെരുന്നാൾ തിങ്കളാഴ്ച. ശനിയാഴ്ച ഗൾഫിൽ എവിടെയും ശവ്വാൽ മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ്​ സൗദി അറേബ്യ, ഖത്തർ, കുവൈത്ത്​, യു.എ.ഇ, ബഹ്​റൈൻ എന്നിവിടങ്ങളിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ചയായിരിക്കുമെന്ന് സ്ഥിരീകരിച്ചത്.

ഞായറാഴ്ച റമദാൻ 30 പൂർത്തിയാക്കിയാണ്​ ഇത്തവണ പെരുന്നാൾ വന്നുചേരുന്നത്​. അതേസമയം ഒമാനിൽ ഒരു ദിവസം വൈകിയാണ് നോമ്പു തുടങ്ങിയത്. അതുകൊണ്ടുതന്നെ ഒമാനിൽ റമദാൻ 29 ഞായറാഴ്ചയായതിനാൽ പെരുന്നാൾ സംബന്ധിച്ച തീരുമാനം വന്നിട്ടില്ല. ഞായറാഴ്ച മാസപ്പിറവി കണ്ടാൽ തിങ്കളാഴ്ചയും ഇല്ലെങ്കിൽ ചൊവ്വാഴ്ചയുമാകും ഒമാനിൽ പെരുന്നാൾ.

മിക്ക കോവിഡ്​ നിയന്ത്രണങ്ങളും നീക്കിയ സാഹചര്യത്തിൽ ഗൾഫിൽ ഇത്തവണ ഈദ്​ ഗാഹുകളും പള്ളികളും സജീവമാകും. മലായാളി കൂട്ടായ്മകളും മറ്റും വിവിധ സാംസ്കാരിക പരിപാടികളും പെരുന്നാളിനോടനുബന്ധിച്ച്​ ഒരുക്കിയിട്ടുണ്ട്​

TAGS :

Next Story