'മനുഷ്യസാഹോദര്യം ഉയർത്തിപ്പിടിക്കണം'; പെരുന്നാൾ ആശംസകൾ നേർന്ന് എം.എ യൂസഫലി
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്കും സൗഹാർദ അന്തരീക്ഷം സംരക്ഷിക്കുന്ന ഭരണാധികാരികൾക്കും പെരുന്നാൾ സന്ദേശത്തിൽ പ്രത്യേക ആശംസയർപ്പിച്ചു
ദുബൈ: മതസൗഹാർദത്തിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞ് വ്യവസായ പ്രമുഖൻ എം. എ യൂസുഫലിയുടെ ഈദാശംസ. മതത്തിന്റെ വേർതിരുവകളില്ലാതെ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്കും സൗഹാർദ അന്തരീക്ഷം സംരക്ഷിക്കുന്ന ഭരണാധികാരികൾക്കും പെരുന്നാൾ സന്ദേശത്തിൽ പ്രത്യേക ആശംസയർപ്പിച്ചു. എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ കൽപ്പിക്കുന്ന മതമാണ് ഇസ്‍ലാമെന്നും യൂസുഫലി പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ എല്ലാ മതക്കാർക്കും മതം അനുഷ്ഠിക്കാനും കച്ചവടം ചെയ്യുവാനുള്ള സാഹചര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
'സ്‌നേഹത്തിന്റെയും സൗഹാർദത്തിന്റെയും ആത്മശുദ്ധിയുടെയും പാവപ്പെട്ടവരുടെ വിഷമതകൾ മനസ്സിലാക്കുന്നതിന്റെ ഒരു മാസമായിരുന്നു കടന്നുപോയത്. ഭക്ഷണം കഴിക്കാതെ രാത്രികാലങ്ങളിൽ മുഴുവൻ പ്രാർത്ഥനകളിൽ മുഴുകി സ്വന്തം ശരീരത്തിന് വേണ്ടിയും കുടുംബത്തിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും കൊറോണയിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ വേണ്ടിയുമുള്ള നിരന്തരമായ പ്രാർഥനയിലായിരുന്നു. അത് കഴിഞ്ഞ് നമ്മൾ പെരുന്നാളിലേക്ക് പ്രവേശിക്കുകയാണ്. ലോകത്തെമ്പാടുമുള്ള എല്ലാ സഹോദരി സഹോദരന്മാർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഈദ് ആശംസകള്‍' യൂസുഫലി പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.
Adjust Story Font
16