Quantcast

കുവൈത്തിൽ സ്വകാര്യ തൊഴിൽ മേഖലാ ജീവനക്കാരുടെ ശമ്പള വിതരണത്തിന് ഇലക്ട്രോണിക് സംവിധാനം

നിശ്ചിത തിയതിയുടെ ഏഴ്‌ ദിവത്തിനുള്ളിൽ ശമ്പള വിതരണം ചെയ്യപ്പെടുന്നു എന്ന് ഉറപ്പാക്കാനും അസ്ഹൽ പ്ലാറ്റ്ഫോമിലെ വേജ് ഫോളോ അപ്പ് സംവിധാനം സഹായകമാകും.

MediaOne Logo

Web Desk

  • Published:

    26 Sep 2022 3:07 PM GMT

കുവൈത്തിൽ സ്വകാര്യ തൊഴിൽ മേഖലാ ജീവനക്കാരുടെ ശമ്പള വിതരണത്തിന് ഇലക്ട്രോണിക് സംവിധാനം
X

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ തൊഴിൽ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണത്തിന് മാൻപവർ അതോറിറ്റി ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തുന്നു. അതോറിറ്റിയുടെ അസ്ഹൽ പ്ലാറ്റ്‌ഫോമിലൂടെ സ്വകാര്യമേഖല ജീവനക്കാരുടെ വേജ് ഫോളോ- അപ്പ് സംവിധാനം ഒക്ടോബർ മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

സ്വകാര്യ തൊഴിൽ മേഖലയിലെ ശമ്പള വിതരണം വ്യവസ്ഥാപിതമാക്കാനാണ് മാൻപവർ അതോറിറ്റി പുതിയ സംവിധാനം ആരംഭിക്കുന്നത്. ശമ്പള വിതരണം നിരീക്ഷിക്കാനും ശമ്പളം മുടങ്ങുകയോ പിടിച്ചു വയ്ക്കുകയോ ചെയ്യുന്നത് കണ്ടെത്താനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.

നിശ്ചിത തിയതിയുടെ ഏഴ്‌ ദിവത്തിനുള്ളിൽ വിതരണം ചെയ്യപ്പെടുന്നു എന്ന് ഉറപ്പാക്കാനും അസ്ഹൽ പ്ലാറ്റ്ഫോമിലെ വേജ് ഫോളോ അപ്പ് സംവിധാനം സഹായകമാകും.

ഇതോടെ ശമ്പളം ട്രാൻസ്ഫർ ചെയ്യാതിരിക്കുകയോ വെട്ടിക്കുറക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ തൊഴിലുടമ മതിയായ കാരണം ബോധിപ്പിക്കേണ്ടിവരും. അസ്ഹൽ പ്ലാറ്റ്‌ഫോമിലൂടെയാണ് കാരണം ബോധിപ്പിക്കേണ്ടത്. വേതനവിതരണവുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കാത്തപക്ഷം സ്ഥാപനത്തിന്റെ ഫയൽ താൽക്കാലികമായി മരവിപ്പിക്കുവാനും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നിന്ന് തടയാനും ഇലക്ട്രോണിക് സംവിധാനത്തിന് സാധിക്കും.

പിന്നീട് നിബന്ധനകൾ പൂർത്തിയാക്കുമ്പോൾ ഫയലുകൾ സ്വമേധയാ പ്രവർത്തനക്ഷമാകുമെന്നും മാൻപവർ അതോറിറ്റിയിലെ മാൻപവർ പ്രൊട്ടക്ഷൻ ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ഫഹദ് അൽ മുറാദ് വിശദീകരിച്ചു. നിശ്ചിത തിയതിയുടെ ഏഴാം ദിവസത്തിന് മുമ്പ് തങ്ങളുടെ തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story