Quantcast

ദുബൈയില്‍ കോവിഡ് ചട്ടങ്ങളില്‍ ഇളവ്: വിദ്യാര്‍ത്ഥികള്‍ തമ്മിലെ അകലം ഒരു മീറ്റര്‍ മതി

പുതിയ നിര്‍ദേശം അനുസരിച്ച് വിദ്യാര്‍ഥികള്‍ തമ്മിലുള്ള സാമൂഹിക അകലം ഒരു മീറ്ററായി ചുരുക്കി. ആദ്യം രണ്ട് മീറ്ററും പിന്നീട് ഒന്നര മീറ്ററുമായിരുന്നു. കോവിഡ് പോസിറ്റീവായവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന്റെ പേരില്‍ ക്വാറന്റൈനില്‍ കഴിയേണ്ട കാലാവധി ഏഴു ദിവസമായി ചുരുക്കി.

MediaOne Logo

Web Desk

  • Published:

    31 Aug 2021 5:40 PM GMT

ദുബൈയില്‍ കോവിഡ് ചട്ടങ്ങളില്‍ ഇളവ്: വിദ്യാര്‍ത്ഥികള്‍ തമ്മിലെ അകലം ഒരു മീറ്റര്‍ മതി
X

ദുബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോവിഡ്‌നിയന്ത്രണങ്ങളില്‍ ഇളവ്. പുതിയ മാനദണ്ഡം അനുസരിച്ച് വിദ്യാര്‍ഥികള്‍ തമ്മിലുള്ള സാമൂഹിക അകലം ഒരു മീറ്ററായി ചുരുക്കി. സ്‌കൂള്‍, യൂനിവേഴ്‌സിറ്റി, നഴ്‌സറി, ഡേ കെയര്‍ സെന്റര്‍ തുടങ്ങിയവക്ക് ഇളവ് ബാധകമായിരിക്കും.

പുതിയ നിര്‍ദേശം അനുസരിച്ച് വിദ്യാര്‍ഥികള്‍ തമ്മിലുള്ള സാമൂഹിക അകലം ഒരു മീറ്ററായി ചുരുക്കി. ആദ്യം രണ്ട് മീറ്ററും പിന്നീട് ഒന്നര മീറ്ററുമായിരുന്നു. കോവിഡ് പോസിറ്റീവായവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന്റെ പേരില്‍ ക്വാറന്റൈനില്‍ കഴിയേണ്ട കാലാവധി ഏഴു ദിവസമായി ചുരുക്കി. ക്വാറന്റൈന്‍ കാലാവധി കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പി.സി.ആര്‍ പരിശോധന ആവശ്യമില്ല. എന്നാല്‍, രോഗലക്ഷണം ഉണ്ടെങ്കില്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം. കോവിഡ് ബാധിതരായവരുടെ ഐസോലേഷന്‍ 10 ദിവസമായി തുടരും. ഇവര്‍ സ്‌കൂളില്‍ ഹാജരാകുമ്പോള്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ക്ലയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് 800-342 എന്ന നമ്പറില്‍ വിളിക്കാം. ഫേസ് മാസ്‌ക്, ഹാന്‍ഡ് സാനിറ്റെസര്‍ തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ പഴയ പടി തുടരണം.

കുട്ടികളുടെയും ജീവനക്കാരുടെയുംആരോഗ്യത്തിനാണ് മുഖ്യപ്രാധാന്യമെന്നും എല്ലാ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തണമെന്നും ഡി.എച്ച്.എ ഹെല്‍ത്ത് പോളിസി വിഭാഗം ഡയറക്ടര്‍ ഡോ. ഹനാന്‍ ഒബയ്ദ് പറഞ്ഞു.

TAGS :

Next Story