Quantcast

ഇക്കോവാസിന്‍റെ ഇന്ത്യൻ ട്രേഡ്‌ കമ്മീഷണറായി ചുമതലയേറ്റ് പ്രവാസി മലയാളി

പ്രമുഖ മലയാളി വ്യവസായിയും ആസ ഗ്രൂപ്പ്‌ ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ സി.പി. സാലിഹ് ആണ്​ ഇകണോമിക്​ കമ്യൂണിറ്റി ഓഫ്​ വെസ്റ്റ്​ ആഫ്രിക്കൻ സ്​റ്റേറ്റ്​സ്​ന്‍റെ ഇന്ത്യൻ ട്രേഡ്‌ കമ്മീഷണറായി ചുമതലയേറ്റത്

MediaOne Logo

Web Desk

  • Updated:

    2023-09-04 19:19:47.0

Published:

4 Sep 2023 6:54 PM GMT

ഇക്കോവാസിന്‍റെ ഇന്ത്യൻ ട്രേഡ്‌ കമ്മീഷണറായി ചുമതലയേറ്റ് പ്രവാസി മലയാളി
X

പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കോവാസിന്റെ ഇന്ത്യൻ ട്രേഡ്​ കമീഷണർ പദവി പ്രവാസി മലയാളിക്ക്​. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ്​ നിയമനം. ദുബൈയിൽ നടന്ന ചടങ്ങിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം.

പ്രമുഖ മലയാളി വ്യവസായിയും ആസ ഗ്രൂപ്പ്‌ ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ സി.പി. സാലിഹ് ആണ്​ ഇകണോമിക്​കമ്യൂണിറ്റി ഓഫ്​ വെസ്റ്റ്​ ആഫ്രിക്കൻ സ്​റ്റേറ്റ്​സ്​ന്‍റെ ഇന്ത്യൻ ട്രേഡ്‌ കമ്മീഷണറായി ചുമതലയേറ്റത്​. ആഫ്രിക്കൻ വംശജരുടെ അന്താരാഷ്ട്ര ദിനാചരണ ഭാഗമായി നടന്ന ചടങ്ങിലാണ്‌ നിയമന ഉത്തരവ് കൈമാറിയത്. ഘാന, നൈജീരിയ, സെനഗൽ, ഗാംബിയ തുടങ്ങിയ പതിനഞ്ച് ആഫ്രിക്കൻ രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഇക്കോവാസ്.

വികസനത്തിനുംവാണിജ്യത്തിനും അതിലൂടെ ജനങ്ങളുടെഉന്നമനത്തിനും സഹായകരമാകും വിധം ഇടപെടുമെന്ന് ട്രേഡ് കമ്മീഷണർ സാലിഹ് വ്യക്തമാക്കി. ചടങ്ങിൽ ഘാനയിലെ പരമ്പരാഗത ഭരണത്തലവന്മാരും നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു. നമീമ്പിയ, സിംബാബ്​വെ, ഗാംബിയ, ഗബോൺ, സാംബിയ, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ സംബന്​ധിച്ചു.

ഘാനയിലെ രാജാവ് കുഓറോ ബെയർചെയുമായി വാണിജ്യ, ഖനന മേഖലകളിൽ ധാരണാപത്രവും ഒപ്പുവെച്ചു. അജ്മാൻ പൊലീസ് മേധാവി ബ്രിഗേഡിയർ ജനറൽ ശൈഖ്​സുൽത്താൻ ബിൻ അബ്ദുള്ള അൽ നുഐമി, ഗൾഫാർ ഗ്രൂപ്പ്​ മേധാവി ഡോ. പിമുഹമ്മദ് അലി എന്നിവർ മുഖ്യാതിഥികളായിരുന്നു. ചടങ്ങിൽ ഇക്കോവാസിന്‍റെ വിഷൻ 2050 പഠനറിപ്പോർട്ട്‌ സാലിഹ്‌ പ്രകാശനം ചെയ്തു. ആസാ ഗ്രൂപ്പ്‌ ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ അൻഹർ സാലിഹ്‌, സഞ്ജീദ്‌ സാലിഹ്‌, സഹൽ സാലിഹ്‌ എന്നിവർ സംസാരിച്ചു.

TAGS :

Next Story