യു.എ.ഇയിൽ കനത്ത മൂടൽമഞ്ഞ്, പലയിടത്തും റെഡ് അലർട്ട്


യു.എ.ഇയിൽ ശക്തമായ മൂടൽമഞ്ഞ് മുന്നറിയിപ്പ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മിക്ക എമിറേറ്റുകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അബൂദബി, അജ്മാൻ, റാസൽഖൈമ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ ദൂരക്കാഴ്ച ആയിരം മീറ്ററിൽ താഴെ കുറയാൻ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.
Next Story
Adjust Story Font
16