ഹയാകാര്‍ഡ് ഇല്ലാത്ത ജിസിസി പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും ഇന്നുമുതല്‍ ഖത്തറിലേക്ക് വരാം
ലോകകപ്പിന് മുമ്പുള്ള യാത്രാ മാനദണ്ഡങ്ങളാണ് ഇവര്‍ക്ക് ബാധകമാകുക
ദോഹ: ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടവും പ്രീ ക്വാര്‍ട്ടറും തീരുന്നതോടെയാണ് യാത്രാ നയത്തില്‍ ഖത്തര്‍ കാതലായ മാറ്റം വരുത്തുന്നത്. ഇന്നുമുതല്‍ ഹയാകാര്‍ഡ് ഇല്ലാതെ തന്നെ ഖത്തറിലേക്ക് വരാനാകും. ലോകകപ്പ് മുൻപുള്ള യാത്രാ നിബന്ധനയാണ് ബാധകമാകുക. അതായത് ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലെത്താം.
റോഡ് മാര്‍ഗം വരുന്നവര്‍ ബസിലാണെങ്കില്‍ പ്രത്യേക രജിസ്ട്രേഷന്റെ ആവശ്യമില്ല, സ്വകാര്യ വാഹനങ്ങളില്‍ വരുന്നവര്‍ ഈ മാസം 8 വരെ കാത്തിരിക്കണം. യാത്രക്ക് 12 മണിക്കൂര്‍ മുമ്പെങ്കിലും എന്‍ട്രി പെര്‍മിറ്റിന് രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ ഹയാ കാര്‍ഡ് വഴി വരുന്നവരെ പോലെ ഇവര്‍ എന്‍ട്രി ഫീ അടയ്ക്കേണ്ടതില്ല, 5000 റിയാല്‍ ആയിരുന്നു എന്‍ട്രി ഫീ, ജിസിസിയിലെ താമസക്കാര്‍ക്ക് ലോകകപ്പിന്റെ ഭാഗമാകുന്നതിന് അവസരമൊരുക്കുന്നതിനാണ് പുതിയ ഇളവുകളെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ജിസിസി ഇതര രാജ്യങ്ങളിലുള്ളവര്‍ക്ക് മാച്ച് ടിക്കറ്റ് ഇല്ലാതെ ഹയാ കാര്‍ഡ് എടുക്കാനുള്ള സംവിധാനവും ഈ മാസം 2 മുതല്‍ നിലവിലുണ്ട്. ലോകകപ്പ് ഫുട്ബോള്‍ നോക്കൌട്ടിലേക്ക് കടന്നതോടെ ഗ്രൂപ്പ് മത്സരങ്ങള്‍ കാണാനെത്തിയ വലിയ വിഭാഗം ആരാധകര്‍ തിരിച്ചുപോയി തുടങ്ങിയിട്ടുണ്ട്.
Adjust Story Font
16