ഇനി ഡി.എസ്.എഫ് നാളുകൾ; ദുബൈയിലേക്ക് സന്ദർശകപ്രവാഹം
വിവിധഭാഗങ്ങളിൽ വർണവിസ്മയങ്ങളൊരുക്കിയാണ് ദുബൈ ഇക്കുറി ഷോപ്പിങ് ഫെസ്റ്റിനെ വരവേറ്റത്
ദുബൈഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചതോടെ നഗരത്തിലേക്ക് സന്ദർശകപ്രവാഹം. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മുൻനിർത്തി ഹോട്ടലുകൾക്കും വിമാന കമ്പനികൾക്കും നല്ല കൊയ്ത്തായിരുന്നു. ഡി.എസ്.എഫിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻതോതിൽ സന്ദർശകർ എത്തിച്ചേരും എന്നാണ് പ്രതീക്ഷ.
വിവിധഭാഗങ്ങളിൽ വർണവിസ്മയങ്ങളൊരുക്കിയാണ് ദുബൈ ഇക്കുറി ഷോപ്പിങ് ഫെസ്റ്റിനെ വരവേറ്റത്. പാം ജുമൈറയിലെ പോയന്‍റ് ഉൾപെടെയുള്ള സ്ഥലങ്ങളിൽ കരിമരുന്ന് പ്രയോഗം നടന്നു. ദുബൈ ഫെസ്റ്റിവൽ ആൻഡ്റിട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ്സി .ഇ.ഒ അഹ്മദ് അൽ ഖാജ, നഖീൽചീഫ് അസറ്റ്സ് ഓഫീസർ ഒമർ ഖൂരി എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. കോവിഡാനന്തരം വിപണി സജീവമായതോടെ വ്യാപാരികൾ ആഹ്ളാദത്തിലാണ്. ഡിസംബർ, ജനുവരി മാസങ്ങളിൽ മിക്ക ഹോട്ടലുകളിലും നല്ല ബുക്കിങ്ങാണുള്ളത്.
ഡി.എസ്.എഫിനു പുറമെ 'ദുബൈ ലൈറ്റ്സ്' ഉത്സവത്തിന്‍റെ രണ്ടാം എഡിഷനും തുടങ്ങി. അടുത്ത ഒന്നര മാസം ദുബൈയിലെ വിവിധയിടങ്ങളിൽ വർണ മനോഹരമായ ലൈറ്റുകൾ തെളിയും. ലോകോത്തര കലാകാരാൻമാരാണ്ഇതൊരുക്കുന്നത്. ഡി.എസ്.എഫിന് സന്ദർശകരെ ആകർഷിക്കാൻ ആകർഷകമായ വിനോദപരിപാടികൾ, മികച്ച ഷോപ്പിങ്ഡീലുകൾ, പ്രമോഷനുകൾ, റാഫിളുകൾ, ഹോട്ടൽ ഓഫറുകൾ, സംഗീതകച്ചേരികൾ തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്.
Adjust Story Font
16