Quantcast

ജിദ്ദയിലെ യുഎസ് കോൺസുലേറ്റിന് സമീപം വെടിവെപ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു

സൗദിയുടെ അന്വേഷണത്തിൽ സഹകരിക്കുന്നതായി യുഎസ് എംബസിയും വ്യക്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2023-06-29 02:49:22.0

Published:

29 Jun 2023 2:45 AM GMT

us consulate attack
X

പ്രതീകാത്മക ചിത്രം

ജിദ്ദ: ജിദ്ദയിലെ യുഎസ് കോൺസുലേറ്റിന് സമീപമുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. യുഎസ് കോൺസുലേറ്റ് സുരക്ഷാ വിഭാഗത്തിലെ ഗാർഡും അക്രമിയുമാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സൗദി അറേബ്യഅറിയിച്ചു .സൗദിയുടെ അന്വേഷണത്തിൽ സഹകരിക്കുന്നതായി യുഎസ് എംബസിയും വ്യക്തമാക്കി.

ഇന്നലെ വൈകിട്ട് 6.45നാണ് ജിദ്ദയിലെ യുഎസ് കോൺസുലേറ്റിനരികിൽ വെടിവെപ്പുണ്ടായത്. തോക്കുമായെത്തിയ ആൾ കാറിൽ നിന്നും പുറത്തിറങ്ങി വരുന്നത് കണ്ടതോടെ യുഎസ് കോൺസുലേറ്റിലെ സുരക്ഷാ ജീവനക്കാരനായ നേപ്പാൾ സ്വദേശിയായ ഗാർഡ് വെടിവെച്ചു. ഇതോടെ അക്രമിയും തിരികെ നിറയൊഴിച്ചു. യുഎസ് സുരക്ഷാ വിഭാഗത്തിന്‍റെ വെടിയേറ്റ് അക്രമി മരിച്ചു. വെടിയുണ്ടയേറ്റതോടെ പരിക്കേറ്റ നേപ്പാൾ സ്വദേശിയായ ഗാർഡും പരിക്ക് ഗുരുതരമായതിനാൽ മരണപ്പെട്ടു. സംഭവത്തിൽ സൗദിയുടെ അന്വേഷണത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതായി യുഎസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2016ലും 2004ലും നടന്ന ജിദ്ദയിലെ യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം നടന്നിരുന്നു.


TAGS :

Next Story