ബാഗേജ് സംവിധാനത്തിലെ മാറ്റം അറിഞ്ഞില്ല; ഗൾഫ് എയർ യാത്രക്കാർക്ക് ബാഗേജ് ഉപേക്ഷിക്കേണ്ടി വരുന്നു
വിമാന കമ്പനി ബാഗേജിൽ വരുത്തിയ മാറ്റം അറിയാതെ കാർഡ്ബോര്ഡ് പെട്ടികളിൽ ബാഗേജുമായെത്തിവർക്കാണ് ബുദ്ധിമുട്ട് നേരിട്ടത്.
ഗൾഫ് എയർ വിമാനത്തിൽ ടിക്കറ്റെടുത്ത പലർക്കും വിമാനത്താവളങ്ങളിൽ ബാഗേജ് ഉപേക്ഷിച്ച് യാത്ര ചെയ്യേണ്ടി വരുന്നുവെന്ന് യാത്രക്കാർ . വിമാന കമ്പനി ബാഗേജിൽ വരുത്തിയ മാറ്റം അറിയാതെ കാർഡ്ബോര്ഡ് പെട്ടികളിൽ ബാഗേജുമായെത്തിവർക്കാണ് ബുദ്ധിമുട്ട് നേരിട്ടത്.
ഇന്ത്യൻ സെക്ടറിലെ യാത്രക്കാർക്കാണ് വിമാന കമ്പനി ബാഗേജ് നിബന്ധനയിൽ മാറ്റം വരുത്തിയത്. കാർഡ്ബോർഡ് പെട്ടികളിൽ പാക്ക് ചെയ്ത ബാഗേജുകൾ സ്വീകരിക്കില്ലെന്ന് കാണിച്ചാണ് സർക്കുലർ ഇറക്കിയിരുന്നത്. മാർച്ച് 28 മുതൽ നിബന്ധന പ്രാബല്യത്തിലായെങ്കിലും യാത്രക്കാർ പലരും ഇത് അറിയാതെ പഴയത് പോലെ ബാഗേജുകളുമായി വിമാനത്താവളങ്ങളിലെത്തുന്നത് തുടരുകയാണ്. ഇത്തരക്കാർക്ക് യാത്ര റദ്ദാക്കുകയോ അല്ലെങ്കിൽ ബാഗേജ് ഉപേക്ഷിച്ച് യാത്ര ചെയ്യുകയോ, വിമാനത്താവളത്തിൽ വെച്ച് റീ പാക്ക് ചെയ്ത് യാത്ര ചെയ്യേണ്ടി വരികയോ ചെയ്യുന്നതായി അനുഭവസ്ഥർ പറയുന്നു.
ബാഗേജ് വിഷയത്തിൽ വിമാന കമ്പനി യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ല. വിമാനത്താവളങ്ങളിൽ വെച്ച് സ്യൂട്ട്കേസുകള് സംഘടിപ്പിക്കുന്നതിനും പരിമിതികൾ ഏറെയാണ്.
Adjust Story Font
16