എസ്.എസ്.എൽ.സി: ഗൾഫിലെ സ്കൂളുകൾക്ക് മികച്ച വിജയം
97.03 ശതമാനമാണ് ഗൾഫിലെ വിജയശതമാനം.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് മികച്ച വിജയം. യു.എ.ഇയിലെ ഒമ്പത് സ്കൂളുകളിൽ പരീക്ഷയെഴുതിയ 573 പേരിൽ 556 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 221 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.97.03 ശതമാനമാണ് ഗൾഫിലെ വിജയശതമാനം.
യു എ ഇയിലെ ഒമ്പത് സ്കൂളുകളിൽ മാത്രമാണ് ഗൾഫിൽ പരീക്ഷ നടന്നത്. ഇവയിൽ മൂന്ന് സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി. 37 പേർ പരീക്ഷയെഴുതിയ ഷാർജയിലെ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, 55 പേർ പരീക്ഷയെഴുതിയ റാസൽഖൈമ ന്യൂ ഇന്ത്യൻ ഹൈസ്കൂൾ, 30 പേർ പരീക്ഷയെഴുതിയ ഉമ്മുൽഖുവൈൻ ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂൾ എന്നിവയാണ് നൂറുമേനി കൊയ്തത്. ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയത് അബൂദബി മോഡൽ സ്കൂളിലാണ്.
140 പേർ പരീക്ഷക്കിരുന്ന ഇവിടെ നാലുപേരൊഴികെ മറ്റുള്ളവർ ഉപരിപഠനത്തിന് യോഗ്യത നേടിയവരാണ്. ഇവർ നാലുപേരും കോവിഡ് ബാധിതരായി പരീക്ഷക്ക് എത്താൻ കഴിയാതിരുന്നവരാണെന്ന് സ്കൂൾ വാർത്താകുറിപ്പിൽ അറിയിച്ചു. നിംസ് ദുബൈ, നിംസ് അൽഐൻ, ഇന്ത്യൻ സ്കൂൾ ഫുജൈറ, ഗൾഫ് മോഡൽ സ്കൂൾ, നൂഇന്ത്യൻ സ്കൂൽ ഉമ്മുൽഖുവൈൻ എന്നിവിടങ്ങളാണ് എസ് എസ് എസ് എൽ സി പരീക്ഷ നടന്ന മറ്റു സ്കൂളുകൾ.
Adjust Story Font
16