Quantcast

ഒമാനിൽ നിന്നുള്ള ഹജ്ജ് പ്രതിനിധി സംഘം സൗദി അറേബ്യയിൽ എത്തി

ഒമാനിൽ നിന്നുള്ള ഹജ്ജ് പ്രതിനിധി സംഘത്തെ നയിക്കുന്നത് സുൽത്താൻ ബിൻ സഈദ് അൽ ഹിനായിയാണ്

MediaOne Logo

Web Desk

  • Updated:

    2023-06-15 17:15:19.0

Published:

15 Jun 2023 5:11 PM GMT

Hajj delegation from Oman,Hajj delegation arrived in Saudi Arabia, hajis in oman, latest malayalam news, ഒമാനിൽ നിന്നുള്ള ഹജ്ജ് സംഘം, ഹജ്ജ് പ്രതിനിധികൾ സൗദി അറേബ്യയിലെത്തി, ഹാജിമാർ ഒമാനിൽ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

മസ്കത്ത് : ഈ വർഷത്തെ ഒമാനിൽ നിന്നുള്ള ഹജ്ജ് പ്രതിനിധി സംഘം സൗദി അറേബ്യയിൽ എത്തി. ഈ വർഷം ഒമാനിൽ നിന്ന് 14,000 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത്. ഒമാനിൽ നിന്നുള്ള മലയാളി ഹജ്ജ് സംഘം നാളെ യാത്ര പുറപ്പെടും.

ഒമാനിൽ നിന്നുള്ള ഹജ്ജ് പ്രതിനിധി സംഘത്തെ നയിക്കുന്നത് സുൽത്താൻ ബിൻ സഈദ് അൽ ഹിനായിയാണ്. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ സംഘത്തെ ജിദ്ദയിലെ ഒമാൻ കോൺസൽ ജനറൽ മുബാറക് ബിൻ ഹമദ് അൽ ഹിനായി, ഹജ്ജ് ആൻഡ് എൻഡോവ്‌മെന്റ് അഫയേഴ്‌സ് അറ്റാഷെ ഇബ്രാഹിം ബിൻ നാസർ അൽ ഖറൂസി എന്നിവർ ചേർന്ന് സ്വീകരിച്ചു. വരും ദിവസങ്ങളിൽ സുൽത്താനേറ്റിൽനിന്ന് വരുന്ന ഹാജിമാരെ സേവിക്കാനും അവർക്ക കർമങ്ങൾ എളുപ്പത്തിലാക്കാനുമുള്ള പ്രവർത്തനങ്ങളിൽ സംഘം ഏർപ്പെടും. മന്ത്രാലയങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ, റോയൽ ഒമാൻ പൊലീസ്, മറ്റ് ഔദ്യോഗിക പ്രതിനിധികൾ, മെഡിക്കൽ സംഘം, ഫത്‌വകളും മതപരമായ മാർഗനിർദേശങ്ങളും നൽകുന്നവർ എന്നിവരാണ് ആദ്യ സംഘത്തിലുള്ളത്. മറ്റ് തീർഥാടകരെയും വഹിച്ചുള്ള വിമാനങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ ഒമാനിൽനിന്ന് സൗദിയിലേക്ക് പുറപ്പെടും.

TAGS :

Next Story