ഒമാനിൽ നിന്നുള്ള ഹജ്ജ് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു
ഒമാനിലെ പൗരന്മാർക്കും താമസക്കാർക്കും ഒക്ടോബർ 23 മുതൽ നവംബർ അഞ്ചുവരെ രജിസ്റ്റർ ചെയ്യാം.
മസ്കത്ത്: ഒമാനിൽ നിന്നുള്ള ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിനുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി എൻഡോവ്‌മെന്റ് മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ പൗരന്മാർക്കും താമസക്കാർക്കും ഇലക്ട്രോണിക് വെബ്‌സൈറ്റ് വഴി ഒക്ടോബർ 23 മുതൽ നവംബർ അഞ്ചുവരെ രജിസ്റ്റർ ചെയ്യാം.
കാഴ്ച വൈകല്യമോ ശാരീരിക വൈകല്യമോ ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും ഹജ്ജ് കർമ്മം നിർവഹിക്കുന്നതിന് കൂടെ ആളുകളെ അനുവദിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് സംവിധാനത്തിൽ മുമ്പ് രജിസ്റ്റർ ചെയ്തവരിൽ നിന്നാകും അവരെ തെരഞ്ഞെടുക്കുക. അന്വേഷണങ്ങൾക്കും മറ്റുവിവരങ്ങൾക്കും ഔദ്യോഗിക സമയത്ത് മന്ത്രാലയത്തിന്‍റെ ഹോട്ട്‌ലൈൻ നമ്പറിൽ വിളിക്കാവുന്നതാണ്.
കഴിഞ്ഞ വർഷം ഒമാനിൽ നിന്നും 13,956 ആളുകളാണ് ഹജ്ജ് കർമ്മം നിർവഹിച്ചത്. ആകെ14,000 പേർക്കായിരുന്നു ഹജ്ജിന് അനുമതിയുണ്ടായിരുന്നത്. ഇതിൽ 13,500പേർ സ്വദേശികളും 250 പേർ അറബ് നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമായിരുന്നു. മൊത്തം തീർഥാടകരിൽ 49.3 ശതമാനം സ്ത്രീകളായിരുന്നു. 2022ൽ ഒമാനിൽനിന്നും സ്വദേശികളും വിദേശികളും അടക്കം 8338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്.
Adjust Story Font
16