Quantcast

ഈ വർഷത്തെ അവസാന ഇന്ത്യൻ ഹജ്ജ് സംഘവും നാട്ടിലെത്തി

ഒന്നേ മുക്കാൽ ലക്ഷത്തിലധികം ഹാജിമാരാണ് ഇത്തവണ ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-08-03 19:52:52.0

Published:

3 Aug 2023 7:45 PM GMT

ഈ വർഷത്തെ അവസാന ഇന്ത്യൻ ഹജ്ജ് സംഘവും നാട്ടിലെത്തി
X

മക്ക: ഈ വർഷം ഹജ്ജിനെത്തിയ ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര അവസാനിച്ചു. മലയാളി ഹാജിമാരുടെ അവസാനം സംഘം ഇന്ന് പുലർച്ചെ കോഴിക്കോട് വിമാനമിറങ്ങി. ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തിയവരിൽ ഒരു മലയാളി തീർത്ഥാടക ഉൾപ്പടെ ചികിത്സയിലുള്ള 5 പേർ മാത്രമാണ് ഇനി മടങ്ങാനുള്ളത്.

ഒന്നേ മുക്കാൽ ലക്ഷത്തിലധികം ഹാജിമാരാണ് ഇത്തവണ ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തിയത്. ഹജ്ജ് കഴിഞ്ഞതോടെ ജൂലൈ 3 മുതൽ ജിദ്ദ വിമാനത്താവളം വഴി തീർഥാടകരുടെ മടക്കയാത്ര ആരംഭിച്ചു. ഹജ്ജിന് മുൻപേ മദീന സന്ദർശനം പൂർത്തിയാക്കാതിരുന്ന ഹാജിമാരാണ് ഹജ്ജിന് ശേഷം മദീന വഴി നാട്ടിലേക്ക് മടങ്ങിയത്.

ജൂലൈ 13 മുതൽ മദീനയിലെത്തിയ ഹാജിമാർ നാട്ടിലേക്ക് മടങ്ങി തുടങ്ങിയിരുന്നു. ബുധനാഴ്ച രാത്രിയോടെ മുഴുവൻ ഇന്ത്യൻ ഹാജിമാരുടേയും മടക്കയാത്ര പൂർത്തിയായി. ബുധനാഴ്ച മദീനയിൽ നിന്ന് പുറപ്പെട്ട മലയാളി ഹാജിമാരുടെ അവസാനം സംഘം ഇന്ന് പുലർച്ചെ കോഴിക്കോട് ഇറങ്ങി.

കോഴിക്കോട്ടേക്ക് രണ്ടും കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങളിലുമായാണ് മലയാളി ഹാജിമാരുട അവസാന സംഘങ്ങൾ ബുധനാഴ്ച മടങ്ങിയത്. മലയാളി ഉൾപ്പെടെ മക്കയിൽ 3 ഉം മദീനയിൽ 2 ഉം തീർത്ഥാടകർ വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുണ്ട്. രോഗം ഭേദമാകുന്നതോടെ ഇവരും മടങ്ങും. ഇത് വരെ 11 മലയാളി ഹാജിമാരുൾപ്പെടെ 182 ഇന്ത്യൻ തീർഥാടകർ മക്കയിലും മദീനയിലുമായി മരണപ്പെട്ടു.

TAGS :

Next Story