ഹയ്യാ വണ്‍ പ്ലസ് ത്രീ പാക്കേജ് ആരാധകര്‍ക്ക് ലഭ്യമായിത്തുടങ്ങി
അതിഥിയായി വരുന്ന ഒരാള്‍ക്ക് 500 ഖത്തര്‍ റിയാലാണ് ഫീസ്.
ദോഹ: ലോകകപ്പിനുള്ള ഹയ്യാ കാര്‍ഡ് വണ്‍ പ്ലസ് ത്രീ പാക്കേജ് ആരാധകര്‍ക്ക് ലഭ്യമായിത്തുടങ്ങി. ഇന്റര്‍നാഷണല്‍ ഹയ്യാ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമാണ് ഈ സൗകര്യം. അതിഥിയായി വരുന്ന ഒരാള്‍ക്ക് 500 ഖത്തര്‍ റിയാലാണ് ഫീസ്.
ലോകകപ്പ് സമയത്ത് ലോകകപ്പ് ടിക്കറ്റില്ലാതെ ഖത്തറിലേക്ക് വരാനുള്ള മാര്‍ഗമാണ് ഹയ്യാ വിത്ത് മി പാക്കേജ്. ഹയ്യാ കാര്‍ഡുള്ള ഒരാള്‍ക്ക് മൂന്ന് പേരെ കൂടി കൂടെക്കൂട്ടാം. ഇന്റര്‍നാഷണല്‍ ഹയ്യാകാര്‍ഡ് ഉള്ളവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക.
ഖത്തറില്‍ ഉള്ളവര്‍ക്ക് ഹയ്യാ വിത്ത് മി അല്ലെങ്കില്‍ വണ്‍ പ്ലസ് ത്രീ പാക്കേജ് ലഭ്യമല്ല. ഇങ്ങനെ ഒരാളെ കൊണ്ടുവരാന്‍ 500 ഖത്തര്‍ റിയാല്‍ ഫീസായി അടയ്ക്കണം.
12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നിരക്ക് ബാധകമല്ല. ഹയ്യ പ്ലാറ്റ്ഫോമില്‍ ഹയ്യ വിത്ത് മി ഒപ്ഷന്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇങ്ങനെ ഹയ്യാ കാര്‍ഡില്‍ അതിഥിയായി വരുന്നവര്‍ക്ക് സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം ഉണ്ടാവില്ല. എന്നാല്‍ ഫാന്‍ സോണുകളില്‍ ഇവര്‍ക്ക് ലോകകപ്പിന്റെ ആരവങ്ങളില്‍ പങ്കുചേരാം.
Adjust Story Font
16