സൗദിയില്‍ ഗതാഗത ലോജിസ്റ്റിക്‌സ് മേഖലയില്‍ സ്വദേശിവല്‍ക്കണം
അടുത്ത വര്‍ഷത്തോടെ പദ്ധതി നടപ്പിലാക്കും.
റിയാദ്: സൗദിയില്‍ ഗതാഗത ലോജിസ്റ്റിക്‌സ് മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. ഈ മേഖലയിൽ 18 തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം കൊണ്ടുവരുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. അടുത്ത വര്‍ഷത്തോടെ പദ്ധതി നടപ്പിലാക്കും.
ഇവയില്‍ ചിലതില്‍ പൂര്‍ണ സ്വദേശിവല്‍ക്കരണവും മറ്റുള്ളവയില്‍ നിശ്ചിത ശതമാനം തോതിലുമായിരിക്കും പദ്ധതി നടപ്പിലാക്കുക. അടുത്ത വര്‍ഷത്തോടെ പദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണെന്നും ലോക്കല്‍ കണ്ടന്റ് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കവേ മന്ത്രി പറഞ്ഞു.
കൂടുതല്‍ വനിതകള്‍ക്ക് പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഹറമൈന്‍ ട്രെയിന്‍ സര്‍വീസില്‍ ഡ്രൈവര്‍മാരായി വനിതകള്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Next Story
Adjust Story Font
16