സൗദിയില്‍ പ്രതിവാര അവധി മൂന്ന് ദിവസമാക്കി ഉയർത്തൽ; മാനവ വിഭവശേഷി മന്ത്രാലയം വിശദീകരണം നല്‍കി
രാജ്യത്തെ നിലവിലെ തൊഴില്‍ ചട്ടങ്ങളും സമ്പ്രദായങ്ങളും അവലോകനവിധേയമാക്കി വരികയാണിപ്പോള്‍
സൗദിയില്‍ പ്രതിവാര അവധി മൂന്ന് ദിവസമാക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച് മാനവ വിഭവശേഷി മന്ത്രാലയം വിശദീകരണം നല്‍കി. രാജ്യത്തെ നിലവിലെ തൊഴില്‍ ചട്ടങ്ങളും സമ്പ്രദായങ്ങളും പഠനവിധേയമാക്കിവരിയാണിപ്പോള്‍. രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രതിവാര അവധി ഉയര്‍ത്തുന്നത് സംബന്ധിച്ച ചോദ്യത്തിനാണ് സൗദി മാനവവിഭശേഷി സാമൂഹിക വികസന മന്ത്രാലയം മറുപടി നല്‍കിയത്. അവധി മൂന്ന് ദിവസമാക്കി പുതുക്കി നിശ്ചയിക്കാനുള്ള സാധ്യത ആരാഞ്ഞുള്ള അന്വേഷങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രാലയം. രാജ്യത്തെ നിലവിലെ തൊഴില്‍ ചട്ടങ്ങളും സമ്പ്രദായങ്ങളും അവലോകനവിധേയമാക്കി വരികയാണിപ്പോള്‍. തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പ്രാദേശിക അന്തര്‍ദേശീയ നിക്ഷേപങ്ങള്‍ക്ക് അനുകൂലമായി രാജ്യത്തെ തൊഴില്‍ വിപണിയെ ആകര്‍ഷണിയമാക്കുന്നതിനും പദ്ധതികളാവിഷ്‌കരിക്കും. വിപണി മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികളാവിഷ്‌കരിക്കുന്നതിന് മന്ത്രാലയത്തിന് കീഴില്‍ കരട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചതായും പൊതുജനങ്ങള്‍ക്കതിന്മേല്‍ അഭിപ്രായം രേഖപ്പെടുത്താവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Adjust Story Font
16