യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് നീക്കാൻ അടിയന്തര നടപടി വേണമെന്ന് ഇന്ത്യ
ദുബൈ ഹെൽത്ത് അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെ ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സംഘം യു.എ.ഇയിൽ മടങ്ങിയെത്തി
ഇന്ത്യക്കാരുടെ യാത്രാവിലക്ക് നീക്കാൻ അടിയന്തര നടപടി വേണമെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ പവൻ കപൂർ. മന്ത്രിയും ദുബൈ എക്സ്പോ ഡയറക്ടർ ജനറലുമായ റീം അൽ ഹാഷ്മിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം മുന്നോട്ടുവെച്ചത്.
വാക്സിനെടുത്ത ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നടപടി വേണമെന്നും ഇന്ത്യയിലെയും യു.എ.ഇയിലെയും വാക്സിനുകൾക്ക് പരസ്പരം അനുമതി നൽകുന്നതിനെ കുറിച്ചും ചർച്ച നടന്നു. അതിനിടെ, ഇന്ത്യയിൽ കുടുങ്ങിയ ആരോഗ്യ പ്രവർത്തകർ യു.എ.ഇയിൽ തിരിച്ചെത്തി തുടങ്ങി.
ദുബൈ ഹെൽത്ത് അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെ ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സംഘം യു.എ.ഇയിൽ മടങ്ങിയെത്തി. ആസ്റ്റര്‍ ഹോസ്പിറ്റലുകളിലെയും ക്ലിനിക്കുകളിലെയും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് എത്തിയത്. മറ്റു സ്വകാര്യ മെഡിക്കൽ സംരംഭങ്ങളും ഇന്ത്യയിൽ കുടുങ്ങിയ ജീവനക്കാരെ തിരിച്ചു കൊണ്ടുവരാനുള്ള തിടുക്കത്തിലാണ്.
Adjust Story Font
16