കുവൈത്ത് ഇന്ത്യന്‍ എംബസിയിലെ ഓപ്പണ്‍ ഹൗസില്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ടു പങ്കെടുക്കാം
സെപ്റ്റംബര്‍ 29 ബുധനാഴ്ച വൈകീട്ട് 3.30ന് എംബസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഓപ്പണ്‍ ഹൗസില്‍ 'ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ്' എന്നതാണു പ്രധാന ചര്‍ച്ച വിഷയം.
കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഈ മാസം 29 നടക്കുന്ന ഓപ്പണ്‍ ഹൗസില്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ടു പങ്കെടുക്കാം. കോവിഡിനെതിരെയുള്ള രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാകാമെന്ന് അധികൃതര്‍ അറിയിച്ചു
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഏതാനും മാസങ്ങളായി വെര്‍ച്വല്‍ ആയാണ് ഓപ്പണ്‍ ഹൗസ് നടത്തിയിരുന്നത്. നിലവില്‍ രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് വാക്‌സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചുകൊണ്ട് പരിപാടി നടത്തുന്നത്. സെപ്റ്റംബര്‍ 29 ബുധനാഴ്ച വൈകീട്ട് 3.30ന് എംബസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഓപ്പണ്‍ ഹൗസില്‍ 'ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ്' എന്നതാണു പ്രധാന ചര്‍ച്ച വിഷയം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് community.kuwait@mea.gov.in എന്ന വിലാസത്തില്‍ ഇ മെയില്‍ അയച്ച് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഇന്ത്യന്‍ സമൂഹത്തിനായി സന്നദ്ധ സേവനം ചെയ്യാന്‍പ്രവാസികള്‍ ഓപ്പണ്‍ ഹൗസില്‍ നേരിട്ട് എത്തണമെന്നും എംബസി വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
Adjust Story Font
16