Quantcast

ആദര്‍ശ ദൃഢത കൊണ്ട് ഇസ്ലാമോഫോബിയയെ നേരിടണം: ഖത്തര്‍ സിഐസി

ആദർശപരമായ ബോധ്യത്തോടും ആത്മാഭിമാനത്തോടും കൂടി മൂല്യനിരാസത്തിനും വംശീയ മുൻ വിധികൾക്കുമെതിരെ നിലകൊള്ളണമെന്ന് സമ്മേളനങ്ങള്‍ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2023-02-06 18:43:11.0

Published:

6 Feb 2023 6:40 PM GMT

ആദര്‍ശ ദൃഢത കൊണ്ട് ഇസ്ലാമോഫോബിയയെ നേരിടണം: ഖത്തര്‍ സിഐസി
X

ഖത്തർ: ആദര്‍ശ ദൃഢത കൊണ്ട് ഇസ്ലാമോഫോബിയയെ നേരിടണമെന്ന് ഖത്തര്‍ സിഐസി യൂണിറ്റ് സമ്മേളനങ്ങള്‍ ആവശ്യപ്പെട്ടു. ഇസ്‍ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ എന്ന തലക്കെട്ടിൽ നടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ദോഹയിലെ വിവിധ പ്രദേശങ്ങളിൽ സമ്മേളനങ്ങൾ സംഘടിപ്പിച്ചത്. അടുത്ത വെള്ളിയാഴ്ചയോട‌െ യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാകും.

ആദർശപരമായ ബോധ്യത്തോടും ആത്മാഭിമാനത്തോടും കൂടി മൂല്യനിരാസത്തിനും വംശീയ മുൻ വിധികൾക്കുമെതിരെ നിലകൊള്ളണമെന്ന് സമ്മേളനങ്ങള്‍ ആവശ്യപ്പെട്ടു.

ലഖ്ത്ത യൂണിറ്റ് സമ്മേളനം സി ഐ സി കേന്ദ്ര സമിതി അംഗവും മദീനത്ത് ഖലീഫ സോണൽ പ്രസിഡണ്ടുമായ റഹിം ഓമശ്ശേരി ഉദ്ഘാടനം ചെയ്തു.തുമാമ യൂണിറ്റ് സമ്മേളനത്തിൽ ഡോ സലിൽ ഹസ്സൻ മുഖ്യ പ്രഭാഷണം നടത്തി. അൽ അറബ് , ന്യൂ സലാത്ത യൂണിറ്റുകളുടെ സംയുക്ത സമ്മേളനത്തിൽ മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര സമിതി അംഗം ഹബീബ് റഹ്മാൻ കീഴിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.

അസീരി യൂണിറ്റ് സമ്മേളനത്തിൽ നബീൽ പുത്തൂർ മുഖ്യ പ്രഭാഷണം നടത്തി. മാമൂറ യൂണിറ്റ് സമ്മേളനത്തിൽ ഇക്ബാൽ അധ്യക്ഷത വഹിച്ചു.നസീമ ടീച്ചർ പ്രഭാഷണം നിർവഹിച്ചു.

മതാർ ഖദീം, മതാർ ഖദീം സൗത്ത് യൂണിറ്റുകളുടെ സംയുക്ത സമ്മേളനത്തിൽ അബ്ദുസ്സലാം തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുൽ വാസിഹ് മുഖ്യ പ്രഭാഷണം നടത്തി.ഹിലാൽ യൂണിറ്റ് സമ്മേളനത്തിൽ കരീം വണ്ടൂർ അധ്യക്ഷത വഹിച്ചു. മദീന ഖലീഫ സൗത്ത് യൂണിറ്റ് സമ്മേളനം പ്രമുഖ പണ്ഡിതൻ കെ എൻ മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്തു.

TAGS :

Next Story