Quantcast

ഇസ്രയേലും ഫലസ്തീനും ഏറ്റുമുട്ടൽ അവസാനിപ്പിക്കണം: സൗദി

രണ്ടു രാഷ്ട്രമെന്ന സമാധാന നീക്കത്തിലേക്ക് ഇരു കൂട്ടരും നീങ്ങണം, ലോകരാജ്യങ്ങൾ ഇതിന് സമ്മർദ്ദം ചെലുത്തണമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-10-07 11:35:17.0

Published:

7 Oct 2023 11:31 AM GMT

ഇസ്രയേലും ഫലസ്തീനും ഏറ്റുമുട്ടൽ അവസാനിപ്പിക്കണം: സൗദി
X

ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് ഇസ്രയേൽ. 'ഓപ്പറേഷൻ അയേൺ സ്വോർഡ്‌സ്' എന്ന പേരിലാണ് രാജ്യം തിരിച്ചടിക്കുന്നത്. ഇതോടെ പശ്ചിമേഷ്യയില്‍ യുദ്ധത്തിന് കളമൊരുങ്ങുകയാണ്. ഇസ്രയേലും ഫലസ്തീനും ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സൗദി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. തുടർച്ചയായുള്ള ഇസ്രയേൽ കയ്യേറ്റം സംഘർഷത്തിന് കളമൊരുക്കുകയാണ്. രണ്ടു രാഷ്ട്രമെന്ന സമാധാന നീക്കത്തിലേക്ക് ഇരു കൂട്ടരും നീങ്ങണം ലോകരാജ്യങ്ങൾ ഇതിന് സമ്മർദ്ദം ചെലുത്തണമെന്നും സൗദി പറഞ്ഞു.

അതേസമയം, ഗസ്സക്ക് നേരെ ഇസ്രായേലിന്‍റെ തിരിച്ചടി രൂക്ഷമായി തുടരുകയാണ്. ഗസ്സ മുനമ്പിലെ 14 കേന്ദ്രങ്ങളിൽ സായുധ ഏറ്റുമുട്ടൽ തുടരുകയാണ്. യുദ്ധം തുടരുമെന്ന് നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു. ഗസ്സക്ക് നേരെ കരയുദ്ധവും പരിഗണയിലെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. അതേസമയം ജനങ്ങൾ സൈനിക നിർദേശം അനുസരിക്കണം. യുദ്ധത്തെ കുറിച്ച് ഒരു പ്രസ്താവനയും നടത്തരുതെന്ന് മന്ത്രിമാരോട് നെതന്യാഹു പറഞ്ഞു.

മൂന്ന് കൂടിയേറ്റ കോളനികളുടെ നിയന്ത്രണം ഹമാസിന്റെ പക്കലെന്ന് ഇസ്രായേൽ പറഞ്ഞു. 35 ഇസ്രയേലികൾ ഹമാസ് പിടിയിലെന്ന് ഇസ്രായേൽ റേഡിയോ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹമാസ് ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 40 പേരുടെ നില അതീവ ഗുരുതരമെന്ന് ഇസ്രായേൽ അറിയിച്ചു. അതേസമയം, അൽ അഖ്സ പള്ളിയുടെ പവിത്രത സംരക്ഷിക്കാനാണ് പുതിയ പ്രതിരോധമെന്ന് ഹമാസ് വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലെയും ജെറുസലെമിലെയും ഫലസ്തീനികളോട് പ്രതിരോധിനിറങ്ങാൻ ഹമാസ് ആഹ്വാനം ചെയ്യുകയും ചെയ്തു.

TAGS :

Next Story