Quantcast

ഗസ്സയിലെ ഇസ്രയേൽ നരനായാട്ടിനെതിരെ പ്രതിഷേധം; ശക്തമായി അപലപിച്ച് ഗൾഫ് രാജ്യങ്ങൾ

ഇസ്രയേൽ അന്താരാഷ്ട നിയമങ്ങൾ ലംഘിക്കുന്നെന്ന് ഒഐസി; ഫലസ്തീനൊപ്പം ഉറച്ചു നിൽക്കുന്നതായി സൗദി അറേബ്യ

MediaOne Logo

Web Desk

  • Updated:

    2022-08-08 01:22:44.0

Published:

8 Aug 2022 1:12 AM GMT

ഗസ്സയിലെ ഇസ്രയേൽ നരനായാട്ടിനെതിരെ പ്രതിഷേധം; ശക്തമായി അപലപിച്ച് ഗൾഫ് രാജ്യങ്ങൾ
X

റിയാദ്: ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തേയും മസ്ജിദ് അഖ്‌സയിലേക്ക് തള്ളിക്കയറിയ സംഭവത്തേയും സൗദി അറേബ്യയും ഒഐസിയും അപലപിച്ചു. അധിനിവേശ ശക്തിയായ ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങളും തീരുമാനങ്ങളും നിരന്തരം ലംഘിക്കുന്നതിന്റെ തുടർച്ചയാണിതെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓഐസി ചൂണ്ടിക്കാട്ടി. ഫലസ്തീൻജനതക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് സൗദി വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

മുപ്പതി രണ്ട് ഫലസ്തീൻ പോരാളികളും സാധാരണക്കാരുമാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 150 ഓളം പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്. ഇതിൽ പിഞ്ചു കുഞ്ഞുങ്ങളും ഉൾപ്പെടും. ആക്രമണത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ അപലപിച്ചു. അധിനിവേശ ശക്തിയായ ഇസ്രായിൽ അന്താരാഷ്ട്ര നിയമങ്ങളും തീരുമാനങ്ങളും നിരന്തരം ലംഘിക്കുന്നതിന്റെ തുടർച്ചയാണിത്. രൂക്ഷമായ ആക്രമണങ്ങളുടെ അനന്തര ഫലങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇസ്രയേലിനാണ്. അന്യായമായ ഈ ആക്രമണം അവസാനിപ്പിക്കുന്നതിലും ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം ലഭ്യമാക്കുന്നതിലും യു.എൻ രക്ഷാ സമിതി അടക്കം ആഗോള സമൂഹം ഉത്തരവാദിത്തങ്ങൾ വഹിക്കണമെന്ന് ഒ.ഐ.സി ആവശ്യപ്പെട്ടു.

മുഴുവൻ അന്താരാഷ്ട്ര തീരുമാനങ്ങളും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട അടിസ്ഥാനതത്വങ്ങളും ഇസ്രയേൽ മറികടക്കുകയാണെന്ന് അറബ് പാർലമെന്റും മുന്നറിയിപ്പ് നൽകി. സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ആക്രമണം ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് സൗദി വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതക്കൊപ്പമാണ് സൗദിയെന്നും മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേൽ ആക്രമണത്തെ പ്രതിരോധിക്കാൻ നൂറിലേറെ റോക്കറ്റുകൾ ഇസ്രയേലിലേക്ക് ഫലസ്തീൻ വിമത ഗ്രൂപ്പുകൾ അയച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം എല്ലാ ശ്രമങ്ങളും നടത്തണമെന്നും സൗദി ആവശ്യപ്പെട്ടു.

TAGS :

Next Story