Quantcast

പ്രവാസികള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഭവനപദ്ധതി തയാറാക്കണമെന്ന് ജെ.കെ മേനോന്‍

MediaOne Logo

Web Desk

  • Published:

    20 Jun 2022 3:07 PM GMT

പ്രവാസികള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍  ഭവനപദ്ധതി തയാറാക്കണമെന്ന് ജെ.കെ മേനോന്‍
X

തിരുവനന്തപുരം: ലോകകേരള സഭയുടെ മൂന്നാം സമ്മേളനത്തില്‍ പ്രവാസികളുടെ ക്ഷേമത്തിനായി മൂന്ന് പ്രധാന പദ്ധതികള്‍ അവതരിപ്പിച്ച് നോര്‍ക്ക ഡയരക്ടറും, ഖത്തറിലെ എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെ.കെ മേനോന്‍. ഭവനപദ്ധതി, പ്രവാസികള്‍ക്കും കുടുംബത്തിനും ഇന്‍ഷുറന്‍സ്, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികളില്‍ നിക്ഷേപത്തിനവസരം തുടങ്ങിയ ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.

ഭവനനിര്‍മാണത്തിനുള്ള വായ്പകളുടെ നിയമക്കുരുക്ക് പ്രവാസികളുടെ വീടെന്ന സ്വപ്നത്തിന് തടസമാകുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡുമായി സഹകരിച്ച് ഭവനപദ്ധതി തയാറാക്കിയാല്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് ആശ്വാസം ലഭിക്കുമെന്ന് ജെ.കെ മേനോന്‍ പറഞ്ഞു. സാധാരണക്കാരായ പ്രവാസികള്‍ക്ക് ഭാവികാലത്തെ ഭദ്രമാക്കുന്ന നിക്ഷേപ പദ്ധതികളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനുള്ള പദ്ധതിയും തയാറാക്കണം.

നിക്ഷേപ സാധ്യതയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള പദ്ധതികള്‍ക്കണ് പ്രാമുഖ്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്ക് ഉദാഹരണമാണ് ലോക കേരളസഭയും ഇപ്പോള്‍ നടക്കുന്ന മൂന്നാം സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story