സൗദിയില്‍ ഉപയോഗശൂന്യമായ വെള്ളടാങ്കില്‍ വീണ് മലയാളി ബാലന്‍ മരിച്ചു
കണ്ണൂര്‍ ഇരിക്കൂര്‍ പട്ടീല്‍ സ്വദേശി കിണാക്കൂല്‍ തറോല്‍ സകരിയ്യയുടെ മകന്‍ മുഹമ്മദ് സയാനാണ് (8)മരിച്ചത്
മുഹമ്മദ് സയാന്‍
റിയാദ്: സൗദിയിലെ റിയാദില്‍ മലയാളി ബാലന്‍ ഉപയോഗശൂന്യമായ വെള്ളടാങ്കില്‍ വീണ് മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടീല്‍ സ്വദേശി കിണാക്കൂല്‍ തറോല്‍ സകരിയ്യയുടെ മകന്‍ മുഹമ്മദ് സയാനാണ് (8)മരിച്ചത്. സ്കൂള്‍ അവധി ചെലവഴിക്കാന്‍ സന്ദര്‍ശക വിസയില്‍ ആഴ്ചകള്‍ക്ക് മുന്‍പ് റിയാദിലെത്തിയതായിരുന്നു സകരിയ്യയുടെ കുടുംബം.
താമസ കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഉപയോഗ ശൂന്യമായ ടാങ്കില്‍ അബദ്ധത്തില്‍ കുട്ടി വീണതാണെന്നാണ് കരുതുന്നത്. സിവില്‍ ഡിഫന്‍സ് യൂണീറ്റെത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനു ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. സ്കൂള്‍ തുറക്കാനിരിക്കെ അടുത്ത മാസം ആദ്യത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി റിയാദില്‍ സംസ്കരിക്കും.
Next Story
Adjust Story Font
16