Quantcast

മാർച്ച് 31ന് മെഗാ ഇഫ്‌താർ സമ്മേളനവുമായി കേരള ഇസ്‌ലാമിക് ഗ്രൂപ്പ് കുവൈത്ത്

അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓപ്പൺ ഗ്രൗണ്ടിൽ നടക്കുന്ന ഇഫ്‌താർ സമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി അബ്‌ദുൽ ഹഖീം നദ്‌വി മുഖ്യാതിഥിയായി പങ്കെടുക്കും

MediaOne Logo

Web Desk

  • Updated:

    24 March 2023 7:29 PM

Published:

24 March 2023 7:28 PM

മാർച്ച് 31ന് മെഗാ ഇഫ്‌താർ സമ്മേളനവുമായി കേരള ഇസ്‌ലാമിക് ഗ്രൂപ്പ് കുവൈത്ത്
X

കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക് ഗ്രൂപ്പ് കുവൈത്ത് മാർച്ച് 31 വെള്ളിയാഴ്‌ച മെഗാ ഇഫ്‌താർ സമ്മേളനം സംഘടിപ്പിക്കുന്നു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓപ്പൺ ഗ്രൗണ്ടിൽ നടക്കുന്ന ഇഫ്‌താർ സമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി അബ്‌ദുൽ ഹഖീം നദ്‌വി മുഖ്യാതിഥിയായി പങ്കെടുക്കും.

വൈകീട്ട് 4.30 ന് തുടങ്ങുന്ന ഇഫ്‌താർ സമ്മേളനം തറാവീഹ് നമസ്‌കാരത്തോടെ അവസാനിക്കും. അറബ് സമൂഹത്തിലെ വിവിധ സംഘടനകളുടെ നേതാക്കൾ പ്രവാസി സമൂഹത്തിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

TAGS :

Next Story