പൊടിക്കാറ്റിനെ പ്രതിരോധിക്കാൻ പദ്ധതിയുമായി കുവൈത്ത്
തെക്കൻ ഇറാഖിൽ നിന്നും അതിർത്തി കടന്നു വരുന്ന പൊടിക്കാറ്റ് പ്രതിരോധിക്കുന്ന പദ്ധതിക്കാണ് ധാരണ പത്രം ഒപ്പിട്ടത്
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊടിക്കാറ്റിനെ പ്രതിരോധിക്കുവാന്‍ പദ്ധതി ഒരുങ്ങുന്നു. തെക്കൻ ഇറാഖിൽ നിന്നും അതിർത്തി കടന്നു വരുന്ന പൊടിക്കാറ്റ് പ്രതിരോധിക്കുന്ന പദ്ധതിക്കാണ് ധാരണ പത്രം ഒപ്പിട്ടത്. മണൽക്കാറ്റ് പ്രശ്‌നം പരിഹരിക്കുന്നതിനായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചും ഐക്യരാഷ്രട സഭയും ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാമുമായി കരാർ ഒപ്പിട്ടു.
പൊടിക്കാറ്റിന്റെ പ്രധാന സ്രോതസ്സായ ഇറാഖി പ്രദേശത്തിന്റെ തെക്ക് ഭാഗത്തുള്ള രണ്ട് പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കുമെന്ന് കെ.ഐ.എസ്.ആർ ഡയറക്ടർ ജനറൽ ഡോ.മാനിയ അൽ സുദൈരാവി വ്യക്തമാക്കി. കുവൈത്ത് അതിർത്തിയിൽ നിന്ന് 250 കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന പ്രദേശങ്ങളാണിത്. ഈ മേഖലകളെ കുറിച്ച് കെ.ഐ.എസ്.ആർ ശാസ്ത്രീയ പഠനങ്ങൾ നടത്തുകയും തുടര്‍ന്ന് കുവൈത്തിൽ എത്തുന്ന പൊടിക്കാറ്റുകളുടെ സ്ഥാനവും എണ്ണവും കണ്ടെത്തുകയുമായിരുന്നു. വടക്കൻ ഇറാഖിലെ പ്രദേശങ്ങളിലെ മണ്ണ് സ്ഥിരപ്പെടുത്തുന്നതു വഴി അതിർത്തി കടന്നുള്ള പൊടിപടലങ്ങൾ കുറയ്ക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊടിപടലങ്ങളെ ഉറവിടങ്ങളിൽ നിന്ന് ശാസ്ത്രീയമായ രീതിയിൽ കൈകാര്യം ചെയ്യാൻ ലക്ഷ്യമിടുന്നതാണ് പദ്ധതിയെന്ന് അറബ് ഗൾഫ് രാജ്യങ്ങൾക്കായുള്ള യു.എൻ-ഹാബിറ്റാറ്റിലെ ഓഫിസ് മേധാവി ഡോ. അമീറ അൽ ഹസ്സൻ പറഞ്ഞു.
Adjust Story Font
16