Quantcast

ത്യാഗസ്മരണയില്‍ കുവൈത്തിലെ വിശ്വാസി സമൂഹം ബലിപെരുന്നാൾ ആഘോഷിച്ചു

കോവിഡ് പശ്ചാത്തലത്തിലേർപ്പെടുത്തിയ നിയന്ത്രണങ്ങളോടെ രാജ്യത്തെ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടന്നു

MediaOne Logo

Web Desk

  • Published:

    21 July 2021 1:10 AM GMT

ത്യാഗസ്മരണയില്‍ കുവൈത്തിലെ വിശ്വാസി സമൂഹം ബലിപെരുന്നാൾ ആഘോഷിച്ചു
X

ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും ഓർമ പുതുക്കി കുവൈത്തിലെ വിശ്വാസി സമൂഹം ബലിപെരുന്നാൾ ആഘോഷിച്ചു. കോവിഡ് പശ്ചാത്തലത്തിലേർപ്പെടുത്തിയ നിയന്ത്രണങ്ങളോടെ രാജ്യത്തെ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടന്നു.

ആറു ഗവർണറേറ്റുകളിൽ ആയി 261 പള്ളികളിലും 32 ഈദ് ഗാഹുകളിലുമാണ് ഇന്ന് പെരുന്നാൾ നമസ്കാരം നടന്നത് . കാലത്ത്‌ 5.16 നായിരുന്നു നമസ്കാരം. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികളാണ് ഓരോ കേന്ദ്രത്തിലും പ്രാർത്ഥനക്കായി എത്തിയത്. ഔകാഫ് മന്ത്രാലയത്തിന്‍റെ പ്രത്യേക നിർദേശമുണ്ടായിരുന്നതിനാൽ ഖുതുബയും നമസ്കാരവും ഉൾപ്പെടെ എല്ലാ ചടങ്ങുകളും പതിനഞ്ചു മിനിറ്റിൽ അവസാനിപ്പിച്ചിരുന്നു. പ്രതിസന്ധി കാലത്ത് അല്ലാഹുവുമായി കൂടുതൽ അടുക്കാനും ഇബ്രാഹിം നബിയുടെ ത്യാഗവും സമർപ്പണവും മാതൃകയാക്കാനും ഖത്തീബുമാർ ആഹ്വാനം ചെയ്തു.

ജുനൂബ്‌ സുറയിലെ മസ്ജിദുൽ റബീഹിൽ നടന്ന ഈദ്‌ നമസ്കാരത്തിൽ അമീർ ഷൈഖ്‌ നവാഫ്‌ അൽ അഹമ്മദ്‌ അൽ സബാഹ്‌ പങ്കെടുത്തു. . മുൻകാലങ്ങളിലേതു പോലെ പ്രവാസികൾക്ക് പ്രത്യേകം ഏയ്ഡ് ഗാഹുകൾ സംഘടിപ്പിക്കാൻ അനുമതി ഉണ്ടായിരുന്നില്ല എന്നാലും വീടിനടുത്തുള്ള പള്ളികളിൽ ഒത്തു ചേർന്നു മലയാളി കൂട്ടായ്മകൾ പെരുന്നാൾ മധുരം പങ്കു വെച്ചു.



TAGS :

Next Story