Quantcast

കുവൈത്തില്‍ കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു

കോവിഡ് രോഗ നിര്‍ണയത്തിനായുള്ള പി.സി.ആര്‍ പരിശോധനക്ക് നേരത്തെ 20 ദിനാര്‍ ആയിരുന്നത് 14 ആയാണ് കുറച്ചത്. പുതിയ ഉത്തരവ് അനുസരിച്ചു ആന്റിജന്‍ പരിശോധനക്കുള്ള ഫീസ് മൂന്നു ദിനാറായും കുറച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    23 Sep 2021 3:30 PM GMT

കുവൈത്തില്‍ കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു
X

കുവൈത്തില്‍ കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു. പി.സി.ആര്‍, ആന്റിജന്‍ പരിശോധനകളുടെ നിരക്കാണ് കുറച്ചത്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മെഡിക്കല്‍ സര്‍വീസസ് വിഭാഗമാണ് പരിശോധന നിരക്കുകളില്‍ കുറവ് വരുത്തിക്കൊണ്ട് ഉത്തരവിറക്കിയത്.

കോവിഡ് രോഗ നിര്‍ണയത്തിനായുള്ള പി.സി.ആര്‍ പരിശോധനക്ക് നേരത്തെ 20 ദിനാര്‍ ആയിരുന്നത് 14 ആയാണ് കുറച്ചത്. പുതിയ ഉത്തരവ് അനുസരിച്ചു ആന്റിജന്‍ പരിശോധനക്കുള്ള ഫീസ് മൂന്നു ദിനാറായും കുറച്ചിട്ടുണ്ട്. സ്വകാര്യ ക്ലിനിക്കുകളില്‍ പരിശോധനാ നിരക്ക് ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് കോവിഡ് പരിശോധനയ്ക്കുള്ള ഫീസില്‍ കുറവ് വരുത്തിയത്. സെപ്തംബര്‍ 26 ഞായറാഴ്ച മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തിലാവുക. അതിനിടെ കുവൈത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതായി അധികൃതര്‍ അറിയിച്ചു . നിലവില്‍ 715 പേര്‍ മാത്രമാണ് രാജ്യത്ത് കോവിഡ് പോസിറ്റിവ് ആയി ഉള്ളത്. ഇതോടെ ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും കുറവ് കോവിഡ് രോഗികള്‍ക്കുള്ള രാജ്യമായി മാറിയിരിക്കുകയാണ് കുവൈത്ത്.

TAGS :

Next Story