കുവൈത്തിൽ ഗവൺമെന്റ് വസ്തുക്കളിലെ 100 കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു
അൽ വഫ്‌റ റോഡ് (റോഡ് 306) മുതലുള്ള മരുഭൂമി പ്രദേശങ്ങളിലെ കയ്യേറ്റമാണ് കുവൈത്ത് മുനിസിപ്പാലിറ്റി ഒഴിപ്പിച്ചത്
കുവൈത്തിന്റെ തെക്ക് ഭാഗത്തുള്ള അൽ-വഫ്‌റ റോഡ് (റോഡ് 306) മുതൽ മരുഭൂമി പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് വസ്തുക്കളിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്ത് കുവൈത്ത് മുനിസിപ്പാലിറ്റി. ഏകദേശം 100 നിയമവിരുദ്ധ സൈറ്റുകൾ നീക്കം ചെയ്തു. നിലവിലുള്ള ലംഘനങ്ങളുടെ 5% മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് അധികൃതർ പറഞ്ഞതായി 'അൽ-ജരിദ' റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് കയ്യേറ്റം നീക്കിയത്.
രാജ്യത്തിന്റെ തെക്കും വടക്കുമുള്ള മരുഭൂമി പ്രദേശങ്ങളിലുള്ള ഗവൺമെന്റ് വസ്തുക്കളിലെ കയ്യേറ്റം നീക്കം ചെയ്യുന്നതിൽ യാതൊരു ഇളവുമുണ്ടാകില്ലെന്ന് മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് അൽ മിഷാരി വ്യക്തമാക്കി.
Next Story
Adjust Story Font
16