കുവൈത്തില്‍ 12 ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തി
രോഗം സ്ഥിരീകരിച്ച 12 പേരും ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്
കുവൈത്ത്: കുവൈത്തില്‍ 12 ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വന്ന യാത്രക്കാരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച 12 പേരും ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണുള്ളതെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു.
വിദേശത്തുനിന്ന് കുവൈത്തിലേക്ക് വരുന്നവര്‍ കര്‍ശനമായി ക്വാറന്റീന്‍ നിബന്ധനകള്‍ പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. അത്യാവശ്യമല്ലാത്ത യാത്രകളെല്ലാം ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
Next Story
Adjust Story Font
16