കുവൈത്തില്‍ നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി
പഴകിയ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തതിനെ തുടര്‍ന്നാണ് നടപടി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അപകടകരമായേക്കാവുന്ന രീതിയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തതിനെ തുടര്‍ന്നാണ് നടപടി.
ഹവല്ലി ഗവർണറേറ്റിലെ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്‍ ഇൻസ്പെക്ഷൻ സൂപ്പർവൈസർ മുഹമ്മദ് അൽ-കന്ദരി പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും തയ്യാറാക്കുന്നതിലും സ്ഥാപനങ്ങള്‍ നിയമങ്ങള്‍ പാലിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു.
രാജ്യത്ത് ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അൽ- കന്ദരി മുന്നറിയിപ്പ് നല്‍കി.
Next Story
Adjust Story Font
16