ഭിക്ഷാടന കേസുകളുമായി ബന്ധപ്പെട്ട് റമദാനിൽ 17 പ്രവാസികളെ പിടികൂടി
കുവൈത്തിൽ റമദാനിൽ ഭിക്ഷാടന കേസുകളുമായി ബന്ധപ്പെട്ട് 17 പ്രവാസികളെ പിടികൂടിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. റമദാനിൽ യാചന വ്യാപകമായതിനെ തുടർന്നാണ് നടപടികൾ ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്.
യാചകരെ പിടികൂടാൻ റമദാൻ തുടക്കം മുതൽ പള്ളികൾ, കച്ചവടകേന്ദ്രങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാവിഭാഗം പ്രത്യേക സംഘങ്ങളെ നിയമിച്ചിട്ടുണ്ട്. ഭിക്ഷാടനം ശ്രദ്ധയിൽപെട്ടാൽ എമർജൻസി നമ്പറായ 112ൽ വിളിച്ചറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. റമദാൻ ആദ്യം മുതൽ നടത്തിയ പരിശോധനയിൽ പിടികൂടിയ യാചകരിൽ അധികപേരും അറബി പൗരന്മാരാണെന്ന് സുരക്ഷാകേന്ദ്രങ്ങൾ വെളിപ്പെടുത്തി.
Next Story
Adjust Story Font
16