Quantcast

26ാമത് ഗൾഫ് കപ്പ് കുവൈത്തിൽ

2024 ഡിസംബർ 21 മുതൽ 2025 ജനുവരി മൂന്നു വരെയാണ് ടൂർണമെന്റ്

MediaOne Logo

Web Desk

  • Published:

    24 May 2024 6:41 AM GMT

26th Gulf Cup in Kuwait
X

കുവൈത്ത് സിറ്റി: 26ാമത് ഗൾഫ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന് കുവൈത്ത് ആതിഥേയത്വം വഹിക്കും. 2024 ഡിസംബർ 21 മുതൽ 2025 ജനുവരി മൂന്നു വരെയാണ് ടൂർണമെന്റ് നടക്കുക.

ഗൾഫ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന് കുവൈത്ത് ആതിഥേയത്വം വഹിക്കുമെന്ന് അറബ് ഗൾഫ് കപ്പ് ഫുട്‌ബോൾ ഫെഡറേഷൻ വ്യാഴാഴ്ച ഖത്തറിലെ ദോഹയിൽ നടന്ന യോഗത്തിന് ശേഷം പ്രസ്താവനയിൽ സ്ഥിരീകരിക്കുകയായിരുന്നു.


മുൻകാല ടൂർണമെന്റുകളിലെ സ്മരണികകൾ പ്രദർശിപ്പിക്കുന്ന ഒരു പ്രദർശനം സംഘടിപ്പിക്കാനുള്ള നിർദ്ദേശവും യോഗത്തിൽ ഉയർന്നു. കൂടാതെ, 2025 സെപ്തംബർ 24 മുതൽ ഏപ്രിൽ 25 വരെ നടക്കുന്ന ഗൾഫ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിലും തീരുമാനമായി.

ഈ ഒക്ടോബറിൽ കുവൈത്തിൽ അണ്ടർ 23 ഗൾഫ് ടൂർണമെന്റ് നടത്താനും കൗൺസിൽ ധാരണയിലെത്തി. കൂടാതെ, ഗൾഫ് ഫുട്സൽ ടൂർണമെന്റ്, വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്, മറ്റ് വിവിധ മത്സരങ്ങൾ എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും ചർച്ചയായി. എട്ട് അംഗരാജ്യങ്ങളെ ഉൾക്കൊള്ളുന്ന അറബ് ഗൾഫ് ഫുട്‌ബോൾ ഫെഡറേഷൻ 2016 മെയിലാണ് സ്ഥാപിതമായത്.

TAGS :

Next Story