കുവൈത്തിൽ കഴിഞ്ഞാഴ്ച കണ്ടെത്തിയത് 29,604 ഗതാഗത നിയമലംഘനം
64 കാറും 50 മോട്ടോർസൈക്കിളും പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞാഴ്ച കണ്ടെത്തിയത് 29,604 ഗതാഗത നിയമലംഘനങ്ങൾ. പരിശോധനക്കിടെ 64 കാറും 50 മോട്ടോർസൈക്കിളും പിടിച്ചെടുത്തു. വിവിധ നിയമങ്ങൾ ലംഘിച്ചതിനാണ് ഇവ പിടിച്ചെടുത്തത്. അതേസമയം, ഗതാഗത നിയമ ലംഘനത്തിനും അശ്രദ്ധമായി വാഹനമോടിച്ചതിനും 36 പേരെ പിടികൂടി. പ്രായപൂർത്തിയാകാത്ത 27 പേരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്റ് ഓപ്പറേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നിർദ്ദേശത്തെ തുടർന്നാണ് കഴിഞ്ഞയാഴ്ച ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ നിരവധി സുരക്ഷാ പരിശോധനകൾ നടത്തിയതെന്ന് അൽ ജരീദ ദിനപത്രം റിപ്പോർട്ട് ചെയ്തു. അതിനിടെ, ക്രിമിനൽ കേസിൽ 10 പേരെയും മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനും മൂന്ന് പേരെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
Next Story
Adjust Story Font
16