കുവൈത്ത് രാജ്യാന്തര പുസ്തകമേളയില്‍ 3.6 ലക്ഷമാളുകൾ സന്ദര്‍ശകരായെത്തി
കുവൈത്ത് രാജ്യാന്തര പുസ്തകമേളയില്‍ 3,60,000 പേര്‍ സന്ദര്‍ശിച്ചതായി പുസ്തകമേള ജനറൽ സൂപ്പർവൈസർ സാദ് അൽ-എൻസി അറിയിച്ചു. നവംബർ 22 ന് ആരംഭിച്ച 46-ാമത് എഡിഷൻ അന്താരാഷ്ട്ര പുസ്തകമേള ഡിസംബർ 2 ആണ് സമാപിച്ചത്.
കുട്ടികൾക്കായുള്ള പുസ്തകങ്ങളുടെ പ്രത്യേക സ്റ്റാളുകളും മേളയുടെ ആകർഷകമായി. മേളയില്‍ 29 രാജ്യങ്ങളിൽ നിന്നുള്ള 524 പ്രസാധകര്‍ പങ്കെടുത്തതായി അൽ-എൻസി പറഞ്ഞു.
ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന്‍റെ ഭാഗമായി എഴുത്തുകാരും സാംസ്‌കാരിക പ്രമുഖരും പങ്കെടുത്ത ശിൽപശാലകൾ, സെമിനാറുകളും സംഘടിപ്പിച്ചിരുന്നു. 1975 നവംബറില്‍ ആരംഭിച്ച അന്താരാഷ്ട്ര പുസ്തകമേള മേഖലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക പരിപാടികളിലൊന്നായി മാറിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16