കുവൈത്തില്‍ അമീരി കാരുണ്യം ലഭിച്ച നൂറോളം തടവുകാര്‍ ജയില്‍ മോചിതരായി
വിദേശികള്‍ക്കും ശിക്ഷയിളവ് ലഭിച്ചിട്ടുണ്ട്
കുവൈത്തില്‍ അമീരി കാരുണ്യം ലഭിച്ച നൂറോളം തടവുകാര്‍ ജയില്‍ മോചിതരായി. ഇതില്‍ വിദേശികളും ഉണ്ടെന്നാണ് വിവരം. ഇന്ന് രാവിലെ 9 മണിക്ക് സുലൈബിയ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ സ്വദേശി തടവുകാരെ ബന്ധുക്കള്‍ എത്തി സ്വീകരിച്ചു.
വിദേശിതടവുകാരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതിനായി നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് അയച്ചു. ആകെ 595 പേര്‍ക്കാണ് ഈ വര്‍ഷം അമീരി കാരുണ്യപ്രകാരമുള്ള ശിക്ഷായിളവ് ലഭിച്ചത്. കൂടാതെ ജയില്‍മോചനം ലഭിക്കാത്ത ബാക്കിയുള്ളവർക്ക് തടവുകാലമോ പിഴയോ കുറച്ചു നല്‍കും.
മോചിതരായ പൗരന്മാര സ്വീകരിക്കാനായി സുലൈബിയ പ്രദേശത്തെ സെന്‍ട്രല്‍ ജയിലിന്റെ ഗേറ്റിനു മുന്നില്‍ പുലര്‍ച്ചെ തന്നെ ഒട്ടേറെ കുടുംബങ്ങള്‍ എത്തിയിരുന്നു. ഇവരെ സ്വന്തം ബന്ധുക്കള്‍ കൂട്ടിക്കൊണ്ട് പോയി. അതേസമയം മോചിപ്പിക്കപ്പെട്ട പ്രവാസികളെ 48 മണിക്കൂറിനുള്ളില്‍ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്താനുള്ള നടപടികള്‍ സ്വീകരിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
Adjust Story Font
16