സഹ്ൽ ആപ്പിലൂടെ മൂന്ന് വർഷത്തിനിടെ നടത്തിയത് 60 ദശലക്ഷം ഇടപാടുകൾ
ഉപയോക്താക്കൾ 2.3 ദശലക്ഷം കവിഞ്ഞു
കുവൈത്ത് സിറ്റി: 2.3 ദശലക്ഷത്തിലധികം ഉപയോക്താക്കൾ സഹ്ൽ ആപ്ലിക്കേഷൻ വഴി 60 ദശലക്ഷത്തിലധികം സേവനങ്ങളും ഇടപാടുകളും ഇലക്ട്രോണിക് രീതിയിൽ പൂർത്തിയാക്കിയതായി വക്താവ് യൂസുഫ് കാദിം തിങ്കളാഴ്ച അറിയിച്ചു. സഹ്ൽ ആപ്പ് തുടങ്ങി ശേഷം മൂന്ന് വർഷത്തിനിടെയാണ് ഇത്രയും ഇടപാടുകൾ നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതായി കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സഹ്ൽ ആപ്ലിക്കേഷൻ വഴി ഇന്ന് 400ലധികം ഇ-സേവനങ്ങൾ ലഭ്യമാണ്. 2021 സെപ്റ്റംബർ 15 ന് ആപ്ലിക്കേഷൻ ഔദ്യോഗികമായി ആരംഭിച്ചപ്പോൾ 123 സേവനങ്ങളാണുണ്ടായിരുന്നത്.
Next Story
Adjust Story Font
16