15 മാസത്തിനിടെ 7600 മരണങ്ങൾ; കുവൈത്തിൽ ഹൃദയാഘാത കേസുകൾ വർധിക്കുന്നു
മരണപ്പെട്ടവരിൽ 71 ശതമാനവും പ്രവാസികൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൃദയാഘാത കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 15 മാസത്തിനിടെ 7600 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി കുവൈത്ത് ഹാർട്ട് അസോസിയേഷൻ അറിയിച്ചു. ലോക ഹൃദയാരോഗ്യദിനത്തോടനുബന്ധിച്ചായിരുന്നു ഹാർട്ട് അസോസിയേഷൻ 2023 മെയ് 15 മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലെ കണക്കുകൾ പുറത്തുവിട്ടത്.
മരണപ്പെട്ടവരിൽ 71 ശതമാനവും പ്രവാസികളും 29 ശതമാനം കുവൈത്തി പൗരന്മാരുമാണ്. ഇതിൽ 82 ശതമാനം പുരുഷന്മാരും, 18 ശതമാനം സ്ത്രീകളുമാണ് സർവേയിൽ വ്യക്തമാകുന്നതായും അസോസിയേഷൻ അറിയിച്ചു. പഠനമനുസരിച്ച് ഹൃദയാഘാതം ബാധിച്ച രോഗികളിൽ പകുതിയിലധികം പേർക്കും പ്രമേഹം കണ്ടെത്തിയാതായും ശരാശരി പ്രായം 56 വയസ്സാണെന്നും സർവേ വ്യക്തമാക്കുന്നു.
Next Story
Adjust Story Font
16